മദ്രാസ് ഐ.ഐ.ടി.യില്‍ ഡാറ്റാ സയന്‍സ് പ്രോഗ്രാമിന് അപേക്ഷിക്കാം

ഐഐടി മദ്രാസ് - റാങ്ക് 180
ഐഐടി മദ്രാസ് - റാങ്ക് 180

മദ്രാസ് ഐ.ഐ.ടി.യില്‍ ഡാറ്റാ സയന്‍സ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ 27-നാണ് യോഗ്യത പരീക്ഷ. നവംബര്‍ 1-ന് ഫലം പ്രസിദ്ധീകരിക്കും.

യോഗ്യത: പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്ലസ് വണ്ണിലുള്ളവര്‍ക്ക് അപേക്ഷിക്കാം എന്നാല്‍ പ്രോഗ്രാം ആരംഭിക്കുന്നതിന് മുന്‍പ് പ്ലസ്ടു പാസായിരിക്കണം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: iitm.ac.in.

Content Highlights: IIT Madras Data Science Admission 2024