IIT JAM 2027: അപേക്ഷാ തീയതി ഒക്ടോബർ 24 വരെ നീട്ടി; അപേക്ഷിക്കേണ്ടത് എങ്ങനെ?

#Education desk
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

ഐഐടി അഡ്മിഷൻ ടെസ്റ്റ് (IIT JAM 2027) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം:

  1. JOAPS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. എൻറോൾമെന്റ് ഐഡിയും ഒടിപിയും രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ലഭിക്കും.

  2. അപേക്ഷാ ഫോം പൂരിപ്പിക്കുക: എൻറോൾമെന്റ് ഐഡിയോ ഇമെയിലോ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.

  3. രേഖകൾ അപ്‌ലോഡ് ചെയ്യുക: ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ അപ്‌ലോഡ് ചെയ്യുക.

  4. അപേക്ഷാ ഫീസ് അടയ്ക്കുക: ഓൺലൈനായി വഴി അപേക്ഷാ ഫീസ് അടച്ച് പ്രക്രിയ പൂർത്തിയാക്കുക.

  5. അപേക്ഷ പരിശോധിക്കുക: പോർട്ടൽ ലോഗിൻ ചെയ്ത് അപേക്ഷയുടെ സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിച്ച് തിരുത്തലുകൾ ഉണ്ടെങ്കിൽ പൂർത്തിയാക്കുക.

അപേക്ഷാ ഫീസ് വിവരങ്ങൾ:

  • സ്ത്രീകൾ, SC, ST, PwD വിഭാഗക്കാർ:

    • ഒരു പേപ്പറിന്: ₹1,000

    • രണ്ട് പേപ്പറിന്: ₹1,350

  • മറ്റ് വിഭാഗക്കാർ (All Other Candidates):

    • ഒരു പേപ്പറിന്: ₹2,000

    • രണ്ട് പേപ്പറിന്: ₹2,700

(ശ്രദ്ധിക്കുക: അപേക്ഷാ ഫീസ് തിരികെ ലഭിക്കുന്നതല്ല.)

Content Highlights: IIT JAM 2027 application deadline extended to October 24