ഐഐടി ബോംബെയില്‍ സൈബര്‍ സുരക്ഷ, സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ, സൈബര്‍ സുരക്ഷ, സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചു.12 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്രോഗ്രാമുകളാണിത്. പൂര്‍ണ്ണമായും ഓണ്‍ലൈനായുള്ള പ്രോഗ്രാമുകളാണിത്. ജോലി ചെയ്യുന്നവര്‍ക്കും, കോളേജ് അധ്യാപകര്‍ക്കും, എഞ്ചിനീയറിങ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട മേഖലകളില്‍ മൂന്നാം വര്‍ഷത്തിലോ നാലാം വര്‍ഷത്തിലോ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ പ്രോഗ്രാമുകള്‍ക്ക് ക്യാമ്പസില്‍ വെച്ച് മേല്‍നോട്ടത്തില്‍ പരീക്ഷകളുണ്ടാകും.
സൈബര്‍ സുരക്ഷ, സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് എന്നിവയിലെ ഈ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടെ സഹായത്തോടെ, വലിയ സ്വാധീനമുള്ള മേഖലകളില്‍ വൈദഗ്ധ്യവും യഥാര്‍ത്ഥ തൊഴില്‍ സന്നദ്ധതയും വളര്‍ത്തിയെടുക്കാന്‍ ഐഐടി ലക്ഷ്യമിടുന്നു.
'കര്‍ശനവും, എല്ലാവര്‍ക്കും ലഭ്യമാകുന്നതും, ഉയര്‍ന്ന പ്രായോഗികവുമായ പഠനത്തിലൂടെ നമ്മുടെ രാജ്യം നേരിടുന്ന നിര്‍ണായകമായ നൈപുണ്യ വിടവ് ഞങ്ങള്‍ നികത്തുകയാണ്,' പ്രോഗ്രാമുകളുടെ ലീഡ് ഫാക്കല്‍റ്റിയായ കാമേശ്വരി ചെബ്രോലു പറഞ്ഞു.
രണ്ട് പ്രോഗ്രാമുകള്‍ക്കുമുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്, കോഴ്‌സ് 2025 സെപ്റ്റംബര്‍ 1-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.iitb.ac.in/
Content Highlights: IIT Bombay`s Online Cyber Security & Software Dev Certificates