ഇഗ്നോ; ടേം എന്‍ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

ടേം എന്‍ഡ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് ഇന്ദിരഗാന്ധി ഓപ്പണ്‍ സര്‍വകലാശാല. ഡിസംബര്‍ സെഷനിലേക്കുള്ള ഫീസാണിത്. ഓണ്‍ലൈന്‍ ആന്‍ഡ് ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 2-നാണ് ടേം എന്‍ഡ് പരീക്ഷ ആരംഭിക്കുന്നത്. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15-ാണ്.

എക്‌സാം സബ്മിഷന്‍ ലിങ്ക്, പ്രോജക്റ്റ,് പ്രാക്റ്റിക്കല്‍ നിയമാവലി എന്നിവ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിലവില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ignouadmission.samarth.edu.in./


 

Content Highlights: IGNOU opens registration for December TEE 2024