ഇഗ്‌നോ അഡ്മിഷൻ: സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം

#Education desk
Representational Image | Photo: freepik.com
Representational Image | Photo: freepik.com

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) ജൂലൈ അക്കാദമിക് സെഷനിലേക്കുള്ള ഓൺലൈൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന തീയതി പ്രഖ്യാപിച്ചു. വിവിധ കോഴ്സുകളിലേക്ക് സെപ്റ്റംബർ 15 വരെ IGNOU Admission Portal-ലൂടെ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടവിധം

അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ APAAR ഐഡി തയ്യാറാക്കി വെക്കേണ്ടതാണ്.

  • ഔദ്യോഗിക വെബ്സൈറ്റായ ignouadmission.samarth.edu.in സന്ദർശിക്കുക.

  • കോഴ്സ്, യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക.

  • വിവരങ്ങൾ സബ്മിറ്റ് ചെയ്യുന്നതോടെ SMS, ഇമെയിൽ വഴി യൂസർ നെയിം ലഭിക്കും.

  • വ്യക്തിഗത-വിദ്യാഭ്യാസ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.

  • ആവശ്യമായ രേഖകൾ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.

  • നിർദ്ദിഷ്ട അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.

  • അപേക്ഷയിലെ വിവരങ്ങൾ പരിശോധിച്ച ശേഷം ഫോം സമർപ്പിക്കുക.

  • ഭാവി ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

ആവശ്യമായ രേഖകൾ

  • പാസ്‌പോർട്ട് സൈസ് ഫോട്ടോ (സ്‌കാൻ ചെയ്തത്)

  • ഒപ്പ് (സ്‌കാൻ ചെയ്തത്)

  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റുകൾ

  • പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

  • ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC വിഭാഗക്കാർക്ക് മാത്രം)

ഓൺലൈൻ കോഴ്സുകൾക്ക് മാത്രമാണ് സെപ്റ്റംബർ 15 അവസാന തീയതി. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ഈ തീയതി ബാധകമല്ല. അപേക്ഷാ ഫീസ് റീഫണ്ട് ഉണ്ടാകില്ലെന്ന് സർവകലാശാല വ്യക്തമാക്കി.