ഇഗ്നോ 2025 ജൂലൈ സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) 2025 ജൂലൈ സെഷനിലേക്കുള്ള ഓണ്‍ലൈന്‍, വിദൂര പഠന (ODL) കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. താല്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ ignouadmission.samarth.edu.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.
ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ ignouiop.samarth.edu.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍, വിദൂര പഠനം എന്നീ രണ്ട് രീതികളിലുമുള്ള രജിസ്‌ട്രേഷന്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ scholarships.gov.in വഴി സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കാം.
എല്ലാ അപേക്ഷകര്‍ക്കും DEB ഐഡി നിര്‍ബന്ധം
സര്‍വ്വകലാശാലയുടെ അറിയിപ്പ് അനുസരിച്ച്, ഇഗ്‌നോ അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിന് മുമ്പ് ഒരു ഡിസ്റ്റന്‍സ് ഓഫ് എഡ്യൂക്കേഷന്‍ ബ്യൂറോ (DEB) ഐഡി ഉണ്ടാക്കിയിരിക്കണം.ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച്, പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ DEB ഐഡി നേടണം. DEB ഐഡി അപേക്ഷയുടെ ഒരു നിര്‍ബന്ധിത ഘടകമാണ്. നിങ്ങളുടെ അപേക്ഷ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ (DEB) ഐഡി സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക- ഇഗ്നോ പുറത്ത് വിട്ട അറിയിപ്പില്‍ പറയുന്നു. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം-ignouadmission.samarth.edu.in
ഇഗ്‌നോ ജൂണ്‍ 2025 TEE അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി
ഇഗ്‌നോ 2025 ജൂണ്‍ ടേം-എന്‍ഡ് പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ക്ക് ഹാജരാകാന്‍ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ ignou.ac.in അല്ലെങ്കില്‍ ignouadmission.samarth.edu.in സന്ദര്‍ശിച്ച് അവരുടെ ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
Content Highlights: IGNOU 2025 July Session: Online Admission Open