ഇഗ്നോ: ജൂലായ് സെഷനിലെ അപേക്ഷ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല ജൂലായ് സെഷനിലെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങ്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലെ രജിസ്‌ട്രേഷന്‍ തീയതിയാണ് നീട്ടിയിരിക്കുന്നത്.സെപ്റ്റംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.
മൂന്നാം തവണയാണ് രജിസ്‌ട്രേഷന്‍ തീയതി നീട്ടുന്നത്. ആദ്യം സെപ്റ്റംബര്‍ 10 നായിരുന്നു രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതി. പിന്നീട് ഇത് സെപ്റ്റംബര്‍ 20ലേക്ക് നീട്ടി. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ടര്‍ ചെയ്യാം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
- ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
- ഹോം പേജിലെ അഡ്മിഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യാം
- ന്യു രജിസ്‌ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യാം
- അപ്ലിക്കേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിക്കുക
- ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാം
- സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുക
- അപേക്ഷ ഫോമില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിക്കുക
- അപേക്ഷ ഫോമിന്റെ പകര്‍പ്പ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://onlinerr.ignou.ac.in/
Content Highlights: IGNOU July 2024 registration deadline for fresh ODL