ബിസിനസ് ആരംഭിക്കാം; പുതിയ വിദൂര വിദ്യാഭ്യാസ കോഴ്‌സുമായി 'ഇഗ്നോ'

പുതിയ വിദൂര വിദ്യാഭ്യാസ കോഴ്‌സുമായി ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ). സ്‌കൂള്‍ ഓഫ് വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (SOVET) വഴിയാണ് ബാച്ച്‌ലര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ മൈക്രോ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (BAMSME) എന്ന പുതിയ കോഴ്‌സ് ആരംഭിച്ചത്.
കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 10 +2 കഴിഞ്ഞവര്‍ക്ക് വേണ്ടിയാണ് പുതിയ കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പുതിയ ബിനിസുകള്‍ ആരംഭിക്കാനുള്ള പരിശീലനമാണ് കോഴ്‌സ് നല്‍കുന്നതെന്ന് വാര്‍ത്താക്കുറിപ്പിലൂടെ ഇഗ്നോ അറിയിച്ചു.
മൂന്ന് വര്‍ഷം ദൈര്‍ഘ്യമാണ് കോഴ്‌സിനുള്ളത്. ബിസിനസ് ഓപ്പറേഷന്‍സ്, മാനേജറിയല്‍ സ്‌കില്‍സ്, ഇന്നവേറ്റീവ് അപ്രോച്ച് എന്നിവ ഉള്‍പ്പെടുന്നതാണ് സിലബസ്. അപേക്ഷിക്കുന്നവര്‍ 10 +2 അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://ignouadmission.samarth.edu.in/
Content Highlights: ignou introduces new course