ഫോറിന് മെഡിക്കല് ഗ്രാജുവേറ്റ് എക്സാമിനേഷന് ഡിസംബറില്

ഫോറിന് മെഡിക്കല് ഗ്രാജുവേറ്റ് എക്സാമിനേഷന് ഡിസംബറില് നടക്കും. നാഷണല് മെഡിക്കല് കമ്മീഷന് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കി.
നാഷണല് മെഡിക്കല് കമ്മിഷന് നല്കുന്ന യോഗ്യത സര്ട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് ആവശ്യമാണ്. പരീക്ഷയെഴുതുന്നവര്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി യോഗ്യത സര്ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. നവംബര് 4 വരെ യോഗ്യത സര്ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. ഇതിന് ശേഷം യോഗ്യത സര്ട്ടിഫിക്കറ്റ് അപേക്ഷിക്കാന് സാധ്യമല്ലെന്ന് അധികൃതര് അറിയിച്ചു.
വിവരങ്ങള് eligibility.regn@nmc.org.in ,eligibility@nmc.org.inഎന്നി ഇമെയിലുകള് വഴി അന്വേഷിക്കാം. മെയില് അയക്കുമ്പോള് പരീക്ഷാര്ത്ഥികളുടെ ഫയല് ട്രാക്കിങ് നമ്പര് നല്കണം.വിശദവിവരങ്ങള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കാം https://nmc.org.in./
Content Highlights: FMGE in December 2024