ഡല്‍ഹി സര്‍വകലാശാല ആദ്യ റൗണ്ട് ബിരുദ പ്രവേശനത്തില്‍ 46,171 പേര്‍ സീറ്റ് ഉറപ്പാക്കി

ഡല്‍ഹി സര്‍വകാശാലയുടെ ആദ്യ റൗണ്ട് ബിരുദ പ്രവേശനത്തില്‍ 46,171 പേര്‍ അഡ്മിഷന് കണ്‍ഫര്‍മേഷന്‍ നല്‍കി.71600 സീറ്റുകളാണ് ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ളത്. സര്‍വകലാശാല അലോട്ട്‌മെന്റില്‍ പ്രതീക്ഷിച്ച സീറ്റ് ലഭ്യമായാല്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സീറ്റ് നിലനിര്‍ത്താനുള്ള് ഫ്രീസ് (freeze) ഓപ്ഷന്‍ തിരഞ്ഞെടുക്കാം. നിലവില്‍ കിട്ടിയ കോഴ്സിന് പകരം ഉയര്‍ന്ന് ഓപ്ഷനായി കാത്തിരിക്കുകയാണെങ്കില്‍ അപ്‌ഗ്രേഡ് (upgrade) ഓപ്ഷന്‍ നല്‍കാം.11,224 പേരാണ് ഫ്രീസ് ഓപ്ഷന്‍ നല്‍കിയത്. 27,613 പേര്‍ അപഗ്രേഡ് ഓപ്ഷന്‍ നല്‍കി.
ഓഗസ്റ്റ് 16-നാണ് 2024- 2025 അധ്യയന വര്‍ഷത്തേക്കുള്ള ആദ്യ റൗണ്ട് സീറ്റ് അലോക്കേഷന്‍ പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 16-നായിരുന്നു മുന്‍പായി വിദ്യാര്‍ഥികള്‍ അലോക്കേഷന്‍ സ്വീകരിക്കേണ്ടത്. ഓഗസ്റ്റ് 21-ന് മുന്‍പ് അപേക്ഷ ഫീസും അടയ്ക്കണം.ആദ്യ റൗണ്ട് നടപടികള്‍ക്ക് ശേഷം ഒഴിവുള്ള സീറ്റുകളുടെ ലിസ്റ്റ് സര്‍വകലാശാല പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.du.ac.in/
Content Highlights: Delhi university first round admission