CTET പരീക്ഷ; പുതിയ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ

AI Image created by mathrubhumi.com
AI Image created by mathrubhumi.com

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) നടത്തുന്ന സെന്‍ട്രല്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി) പരീക്ഷാതീയതി മാറ്റിവെച്ചു. ഡിസംബര്‍ 15 ആണ് പുതുക്കിയ പരീക്ഷ തീയതി. നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്‌. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16.

എങ്ങനെ അപേക്ഷിക്കാം?

1) സിടിഇടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- https://ctet.nic.in

2) അപ്ലൈ ഓണ്‍ലൈന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക

3) ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം രജിസ്‌ട്രേഷന്‍ നമ്പര്‍ കുറിച്ച് വെയ്ക്കുക

4) സ്‌കാന്‍ ചെയ്ത ഫോട്ടോഗ്രാഫും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യുക

5) അപേക്ഷാ ഫീ അടയ്ക്കുക

6) കണ്‍ഫര്‍മേഷന്‍ പേജിന്റെ പകര്‍പ്പ്‌ ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക

Content Highlights: ctet exam date postponed