CSIR UGC NET; 2025 ഡിസംബർ സെഷൻ ഫലം പ്രസിദ്ധീകരിച്ചു, സ്‌കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം

#Education Desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

2025 ഡിസംബർ സെഷനിലേക്ക് നടത്തിയ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ, പിഎച്ച്ഡി അഡ്മിഷൻ എന്നിവയ്ക്കുള്ള യോഗ്യതയ്ക്കായി വിവിധ വിഷയങ്ങളിൽ 1.5 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാം.

ഫലപ്രഖ്യാപനത്തിനോടൊപ്പം വിഷയങ്ങൾ തിരിച്ചുള്ള മാർക്ക്, യോഗ്യത നില, ശതമാനം എന്നിവ പരിശോധിക്കുന്നതിനായി സിഎസ്‌ഐആർ സ്‌കോർ കാർഡുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

  • ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.nic.in സന്ദർശിക്കുക
  • ‘CSIR UGC NET scorecard pdf’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • അപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
  • സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ജെആർഎഫ് യോഗ്യത നേടിയവർക്ക് ഗവേഷണത്തിനായി അപേക്ഷിക്കുകയും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടിയവർക്ക് വിവിധ സ്ഥാപനങ്ങളിൽ റിക്രൂട്‌മെന്റ് നടപടികളിലേക്ക് അപേക്ഷിക്കുകയും ചെയ്യാം.

Content Highlights: CSIR UGC NET 2025 December exam results are out! Check your Junior Research Fellowship, Assistant Professor, and PhD admission eligibility.