കോഫിബോർഡ് ഓഫ് ഇന്ത്യയില്‍ കോഫി ക്വാളിറ്റി മാനേജ്മെൻറ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ

Image: Freepik
Image: Freepik

കോഫി ടേസ്റ്റർ ആയി പ്രവർത്തിക്കാൻ ആവശ്യമായ അറിവും നൈപുണികളുമുള്ള, രാജ്യത്തെ കോഫി വ്യവസായമേഖലയിൽ പരിശീലനം ലഭിച്ചവരെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, കോഫിബോർഡ് ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുള്ള കോഫി ക്വാളിറ്റി മാനേജ്മെൻറ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മൂന്നു ട്രിമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമിൽ പഠനമാധ്യമം ഇംഗ്ലീഷായിരിക്കും. ആദ്യ ട്രിമസ്റ്റർ ചിക്കമഗളൂരു ബലേഹോണൂർ സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.സി.ആർ.ഐ.) ആയിരിക്കും. ഈ കാലയളവിൽ അവിടെ സൗജന്യതാമസം അനുവദിക്കും. രണ്ടും മൂന്നും ട്രിമസ്റ്ററുകൾ ബെംഗളൂരുവിൽ ആയിരിക്കും. ആദ്യട്രിമസ്റ്ററിൽ മാത്രമേ സൗജന്യ താമസസൗകര്യം ലഭിക്കൂ.

പാഠ്യപദ്ധതി

കോഫി വെറൈറ്റീസ് ആൻഡ് കപ് പ്രൊഫൈൽ , കോഫി അഗ്രോണമി/ഗ്രോയിങ്, കോഫി കെമിസ്ട്രി, ബ്രൂവിങ് ടെക്നോളജി, റോസ്റ്റിങ് ടെക്നോളജി, കോഫി പെസ്റ്റ് ആൻഡ് ഡിസീസ്, കോഫി പ്രോസസിങ് ആൻഡ് ക്വാളിറ്റി, ക്വാളിറ്റി അഷ്വറൻസ് സിസ്റ്റംസ്, സോഫ്റ്റ് സ്കിൽസ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഫോർ ക്വാളിറ്റി മാനേജ്‌മെൻറ്‌, കോഫി മാർക്കറ്റിങ് ആൻഡ് ട്രേഡ്‌, ക്വാളിറ്റി മാനേജ്മെൻറ് സിസ്റ്റം ആൻഡ് ഡിസ്ട്രിബ്യൂഷൻ മാനേജ്മെൻറ് തുടങ്ങിയവയും ഉൾപ്പെടും. ചില വിഷയങ്ങൾക്ക് പ്രാക്ടിക്കൽ സെഷനുകൾ ഉണ്ടാകും. കൂടാതെ ഡിസർട്ടേഷനും ഉണ്ട്.

അപേക്ഷ

വിശദമായ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ coffeeboard.gov.in/News.aspx-ൽ നിന്നും ഡൗൺലോഡുചെയ്തെടുക്കാം. ‘നമ്പർ 1, ഡോ. ബി.ആർ. അംബേദ്കർ വീഥി, ബെംഗളൂരു -560 001’ -ലുള്ള കോഫിബോർഡ് ഓഫീസിൽനിന്നും ഇവ നേരിട്ടും വാങ്ങാം.

അപേക്ഷാഫീസ് 1500 രൂപ. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള അക്കൗണ്ടിലേക്ക് ഓൺലൈനായി അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സെപ്‌റ്റംബർ 16-നകം ലഭിക്കത്തക്കവിധം ‘‘ഡിവിഷണൽ ഹെഡ്, കോഫി ക്വാളിറ്റി, കോഫി ബോർഡ്, നമ്പർ 1, ഡോ. ബി.ആർ. അംബേദ്കർ വീഥി, ബെംഗളൂരു-560 001’’ എന്ന വിലാസത്തിൽ അയക്കണം.

ഇൻറർവ്യൂ, സെലക്‌ഷൻ എന്നിവ ഒക്ടോബർ 18-ന് നടത്തും. കോഴ്സ് ഫീസ് 2,50,000 രൂപ. പട്ടികവിഭാഗക്കാർക്ക് 1,25,000 രൂപ. ഈ വിഭാഗക്കാർ അപേക്ഷയ്ക്കൊപ്പം കാസ്റ്റ് സർട്ടിഫിക്കറ്റ് നൽകണം. ഇ-മെയിൽ: hdqcoffeeboard@gmail.com

വിവരങ്ങൾക്ക്: coffeeboard.gov.in

Content Highlights: Coffee Board of India Post Graduate Diploma in Coffee Quality Management