ഐ.സി.എം.എ.ഐ CMA ഫലം പ്രഖ്യാപിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎംഎ) ഡിസംബറിൽ നടത്തിയ സി.എം.എ (CMA) ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ icmai.in വഴി ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം.
പരീക്ഷാ വിവരങ്ങൾ
പരീക്ഷ നടന്നത്: 2025 ഡിസംബർ 10 മുതൽ 17 വരെ.
ഫൗണ്ടേഷൻ പരീക്ഷാ ഫലം ജനുവരി 8-ന് പ്രസിദ്ധീകരിച്ചിരുന്നു.
ഒരു പേപ്പറിൽ കുറഞ്ഞത് 40% മാർക്കും ഓരോ ഗ്രൂപ്പിലും മൊത്തം 50% മാർക്കുമാണ് വിജയിക്കാൻ ആവശ്യമായത്.
ഫലം എങ്ങനെ പരിശോധിക്കാം?
icmai.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഹോം പേജിലെ CMA Result December 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷൻ നമ്പറോ മറ്റ് ലോഗിൻ വിവരങ്ങളോ നൽകുക.
സ്കോർകാർഡ് പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
മാർക്ക് പുനഃപരിശോധനയ്ക്ക് താല്പര്യമുള്ളവർക്ക് ഫലം വന്ന് 30 ദിവസത്തിനുള്ളിൽ നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്.
Content Highlights: ICMAI released CMA Intermediate & Final exam results for December 2025.