കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT 2020) ഫലം പ്രസിദ്ധീകരിച്ചു

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

ന്യൂഡൽഹി: സെപ്റ്റംബർ 28-ന് നടത്തിയ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT 2020) ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ലോ യൂണിവേഴ്സിറ്റീസ് കൺസോർഷ്യത്തിന്റെ consortiumofnlus.ac.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കുന്ന ക്ലാറ്റ് ദേശീയതലത്തിൽ 300 കേന്ദ്രങ്ങളിലായാണ് നടത്തിയത്. ഒക്ടോബർ 9 മുതൽ 15 വരെയാണ് പ്രവേശന നടപടികൾ. ഒക്ടോബർ 6-നും 7-നും രജിസ്റ്റർ ചെയ്യാം.

Content Highlights: CLAT results 2020 announced

Content Highlights: