നിയമ പ്രവേശന പരീക്ഷ CLAT 2027 ഡിസംബർ 6-ന്: അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31; അറിയേണ്ടതെല്ലാം

#Education desk
പ്രതീകാത്മക ചിത്രം.|Photo credit: Canva AI
പ്രതീകാത്മക ചിത്രം.|Photo credit: Canva AI

ന്യൂഡൽഹി: ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള ബിരുദ, ബിരുദാനന്തര നിയമ പഠന കോഴ്‌സുകളുടെ പ്രവേശന പരീക്ഷയായ സി.എൽ.എ.ടി. 2027 തീയതി പ്രഖ്യാപിച്ചു. 2026 ഡിസംബർ ആറ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് പരീക്ഷ നടക്കുക.

  • ഓൺലൈൻ രജിസ്ട്രേഷൻ: 2026 ഓഗസ്റ്റ് മൂന്ന് മുതൽ ആരംഭിക്കും.

  • അവസാന തീയതി: 2026 ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

  • പരീക്ഷാ രീതി: ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ നിലവിലുള്ള സിലബസിലോ പരീക്ഷാ രീതിയിലോ മാറ്റമില്ലെന്ന് നാഷണൽ ലോ സർവകലാശാലകളുടെ കോൺസോർഷ്യം അറിയിച്ചു.

താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.in വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Content Highlights: The Consortium of National Law Universities has announced that the CLAT 2027 examination for UG and PG law admissions will be held on December 6, 2026, with online registrations opening on August 3, 2026.