ക്ലാറ്റ് 2026; അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

നിയമ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ഈ വര്‍ഷത്തെ ക്ലാറ്റ് (CLAT) പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.in- ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
2025 ഡിസംബര്‍ ഏഴ് വരെയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കായി അപേക്ഷിച്ചവര്‍ അവരുടെ ലോഗിന്‍ വിവരങ്ങള്‍ നല്‍കിയാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം:
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ക്ലാറ്റ് 2026 അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക
- ഡൗണ്‍ലോഡ് അഡ്മിറ്റ് കാര്‍ഡ് എന്നത് ക്ലിക്ക് ചെയ്യുക.
ഇതുമായി ബന്ധപ്പെട്ടുള്ള സഹായത്തിനായി വിദ്യാര്‍ഥികള്‍ക്ക് clat@consortiumofnlus എന്ന ഇമെയില്‍ വഴിയോ 080-47162020 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യയിലുടനീളമുള്ള ദേശീയ നിയമ സര്‍വകലാശാലകളിലേക്കും മറ്റ് പങ്കാളിത്ത സ്ഥാപനങ്ങളിലേക്കുമുള്ള യുജി, പിജി നിയമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയാണ് ക്ലാറ്റ്. ഈ വര്‍ഷത്തെ പരീക്ഷ 2025 ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ഒറ്റ ഷിഫ്റ്റായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Content Highlights: CLAT 2026 admit cards are out! Download yours from consortiumofnlus.ac.in to appear for the national law university entrance exam.