2,40,000 രൂപയുടെ ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്: ന്യൂനപക്ഷ ഗവേഷകർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: യു.ജി.സി. അംഗീകൃത സർവകലാശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ, ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും) സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെയോ സർവകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണവിദ്യാർഥികൾ ആയിരിക്കണം. www.mwdscholarship.kerala.gov.in ൽ നവംബർ 30-നകം അപേക്ഷിക്കണം. 2025-26 വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ പുതുക്കുന്നതിനു വീണ്ടും അപേക്ഷിക്കണം. ഫോൺ: 0471 2300524.
Content Highlights: One-time annual fellowship of Rs. 2,40,000 for regular, full-time PhD minority students