നാലുവർഷ ബിരുദ പ്രോഗ്രാമിലെ കോളേജ് ട്രാൻസ്ഫർ; കാലിക്കറ്റ് സർവകലാശാലാ വാര്‍ത്തകള്‍ വിശദമായി അറിയാം

കാലിക്കറ്റ് സര്‍വകലാശാല/Photo: Mathrubhumi Archives
കാലിക്കറ്റ് സര്‍വകലാശാല/Photo: Mathrubhumi Archives

നാലുവർഷ ബിരുദ പ്രോഗ്രാമിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്ക് ഇന്റർ കോളേജ് മേജർ മാറ്റം/മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓട്ടോണമസ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒരാൾക്ക് പരമാവധി പത്ത് കോളേജ് മേജർ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. 28-ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം വിഭാഗം വെബ്‌സൈറ്റിലെ FYUGP COLLEGE/UNIVERSITY TRANSFER എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

എബിസിയിലേക്ക് 30 വരെ വിവരങ്ങൾ നൽകാം

: വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് തുടങ്ങിയവയിലെ വിവരങ്ങൾ ഡിജിലോക്കർ/അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എബിസി) ലഭ്യമാക്കുന്നതിനായി വിദ്യാർഥികൾ അവരവരുടെ APAAR നമ്പർ നേടി അത് സർവകലാശാലാ സ്റ്റുഡന്റസ് പോർട്ടറിൽ ബന്ധിപ്പിക്കണം. 2021 പ്രവേശനം മുതൽ സിബിസിഎസ്എസ്, എഫ് വൈയുജിപി പ്രോഗ്രാമുകളിൽ 2024 വരെ പരീക്ഷ എഴുതിയവർ മാർക്ക്/ക്രെഡിറ്റ് വിവരങ്ങൾ ഡിജിലോക്കർ/അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 30. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി 2012 പ്രവേശനവും അതിനു മുൻപുള്ളവർക്കുമുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂലായ് 31 വരെ അപേക്ഷിക്കാം.

വിദൂരവിഭാഗം അഞ്ചാം സെമസ്റ്റർ (സിസിഎസ്എസ്-യുജി-എസ്ഡിഇ-2011, 2012, 2013 പ്രവേശനം) ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎംഎംസി, ബിഎ അഫ്സൽ-ഉൽ-ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് 26-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ -സർവകലാശാലാ കാമ്പസ്, കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളേജ്-കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ (സിസിഎസ്എസ്) എംകോം നവംബർ 2024 റഗുലർ ഫലം പ്രസിദ്ധീകരിച്ചു, വിദൂരവിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്-പിജി-എസ്ഡിഇ) ഏപ്രിൽ 2024, എട്ടാം സെമസ്റ്റർ (2020 പ്രവേശനം) ബികോം എൽഎൽബി ഓണേഴ്‌സ് മാർച്ച് 2024 സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു. ഇന്റഗ്രേറ്റഡ് പിജി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ നവംബർ 2024, രണ്ടാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: calicut University College Transfers & Exams