സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഐ.സി.എ.ഐ
ന്യൂഡല്‍ഹി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റര്‍മീഡിയേറ്റ്, ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). caiexam.icai.org, icai.org, icai.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഇതിന് പുറമേ എസ്.എം.എസ്, ഇ-മെയില്‍ എന്നിവ വഴിയും ഫലം പരിശോധിക്കാം.
തങ്ങളുടെ പക്കലുള്ള വിവരങ്ങളുപയോഗിച്ച് ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ കാര്‍ഡും ഓരോ വിഷയത്തിനും ലഭിച്ച മാര്‍ക്കുമറിയാം. പരീക്ഷാഫലം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ foundation_examhelpline@icai.in, intermediate_examhelpline@icai.in എന്നീ ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കാനുള്ള അവസരവുമുണ്ട്.
നവംബറില്‍ നടന്ന പരീക്ഷയുടെ ഫലമാണിപ്പോള്‍ ഐ.സി.എ.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ടാംഘട്ട പരീക്ഷ ഉടന്‍ നടത്തും.
Content Highlights: CA exam result declared by ICAI
Content Highlights: