ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) അണ്ടര്‍ഗ്രാജുവേറ്റ് (UG) 2025 എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bhu.ac.inല്‍ പ്രവേശനത്തിനായി അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം?

  1. ഔദ്യോഗിക വെബ്‌സൈറ്റായ bhucuet.samarth.edu.in സന്ദര്‍ശിക്കുക.
  2. ഹോംപേജില്‍, 'New Registration' എന്നതില്‍ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ CUET അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കുക.
  4. 'Register' എന്നതില്‍ ക്ലിക്ക് ചെയ്യുക.
  5. ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക, ഇതോടെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാകും.

സംവരണം ഇല്ലാത്ത വിഭാഗം (UR), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC), സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (EWS) എന്നിവയ്ക്ക് കീഴില്‍ ബിഎച്ച്യു-വില്‍ പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. അതേസമയം, പട്ടികജാതി (SC), പട്ടികവര്‍ഗ്ഗം (ST), ഭിന്നശേഷിയുള്ളവര്‍ (PwBd) എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ 250 രൂപ മാത്രം ഫീസായി അടച്ചാല്‍ മതി.

നിയമം, വാണിജ്യം, കല, കൃഷി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ് തുടങ്ങി നിരവധി യുജി കോഴ്‌സുകളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നണ്ട്. വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകളുടെ ലിസ്റ്റ്, 'List of UG Programs in BHU' എന്ന ഈ ഡയറക്ട് ലിങ്കിലൂടെ പരിശോധിക്കാവുന്നതാണ്.

Content Highlights: BHU UG admissions 2025 open! Apply now using your CUET UG 2025 score at bhu.ac.in