ആർമിയിൽ വനിതാ നഴ്സ് ആവാം; ബിരുദ പ്രവേശനത്തിന് അപേക്ഷിക്കേണ്ട വിധവും യോഗ്യതയും

#Education Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസിന് കീഴിലുള്ള മെഡിക്കൽ കോളേജുകളിലെ 2026 വർഷത്തെ നഴ്സിങ് ബിരുദ പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് (യു.ജി)-2026 സ്‌കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവരെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ പെർമനന്റ്/ഷോർട്ട് സർവിസ് കമ്മിഷൻ പ്രകാരം മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫീസർമാരായി നിയമിക്കും. വനിതകൾക്കാണ് അവസരം. നാലുവർഷത്തെ ബി.എസ്സി. നഴ്സിങ് കോഴ്സാണ് വിവിധ കോളേജുകളിലായി നടത്തുന്നത്.

പ്രായം: 2001 ഒക്ടോബർ ഒന്നിനും 2009 സെപ്റ്റംബർ 30-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചുവരാകണം.

തിരഞ്ഞെടുപ്പ്: നീറ്റ് (യു.ജി)-2026 സ്‌കോർ അടിസ്ഥാനമാക്കി സ്‌ക്രീനിങ് ചെയ്യപ്പെടുന്നവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്റ്റ്, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാവും അന്തിമമായ തിരഞ്ഞെടുപ്പ്. കംപ്യൂട്ടർ അധിഷ്ഠിത (ഒബ്ജക്ടീവ്) പരീക്ഷയ്ക്ക് ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

അപേക്ഷ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.joinindianarmy. nic.in-ൽ ലഭിക്കും.

യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി), ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്ടു ആദ്യത്തെ അവസരത്തിൽത്തന്നെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. അവിവാഹിതരായിരിക്കണം. വിവാഹമോചിതകൾക്കും ബാധ്യതയില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം.

Content Highlights: The Armed Forces Medical Services has invited applications from unmarried female candidates for its 2026 four-year BSc Nursing course based on NEET UG scores, offering direct officer commission upon successful completion.