ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

Image: Freepik
Image: Freepik

ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (AIAPGET)ന്റെ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു. 40123 പേരാണ് പരീക്ഷയെഴുതിയത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്.

സംവരണമില്ലാത്ത കാറ്റഗറിയില്‍ 13022 പേര്‍ ആയുര്‍വേദത്തിനും, 4355 പേര്‍ ഹോമിയോപതിക്കും, 409 പേര്‍ സിദ്ധയ്ക്കും, 1,113 പേര്‍ യുനാനിക്കും യോഗ്യത നേടി. പൂജ ജെയിനാണ് ആയുര്‍വേദ വിഭാഗത്തില്‍ ടോപ്പര്‍. 480 മാര്‍ക്കാണ് നേടിയത്. 99.99 പേര്‍സന്റൈലുണ്ട്

ഫസല്‍ അക്തര്‍ ഹോമിയോപതി വിഭാഗത്തില്‍ 366 മാര്‍ക്കാണ് നേടി ഒന്നാമനായി. 99.98 പേര്‍സന്റൈല്‍ നേടി. ലളിത് ജെസുരന്‍ പോള്‍ പിജെ സിദ്ധ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി 312 മാര്‍ക്കും 99.87 പേര്‍സന്റൈലുമുണ്ട്. യുനാനി വിഭാഗത്തില്‍ ഫര്‍ഹീന്‍ ഫാത്തിമയ്ക്കാണ് ഒന്നാം സ്ഥാനം. 365 മാര്‍ക്കും 99.95 പേര്‍സന്റൈലും നേടി.

ജൂലായ് ആറിനാണ് എന്‍ടിഎ ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് നടത്തുന്നത്

Content Highlights: AIAPGET 2024 results published