ഗവേഷണത്തിന് ഐ.ഐ.ടിയിലേക്ക്; പരിമിതികളില്‍ കരയാനല്ല, നേടാനാണ് വിഷ്ണുവിന് ജീവിതം

ജന്മനാ കാഴ്ചശക്തിയില്ലാത്ത വിഷ്ണു സുരേഷ് പുതിയൊരു അധ്യായംകൂടി ജീവിതത്തിൽ എഴുതിച്ചേർക്കുകയാണ്. നാട്ടിൻപുറത്തെ സാധാരണ സ്കൂളുകളിൽ പരിമിതികളോടെ പോരാടി പഠിച്ച വിഷ്ണു ഇന്ന് ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാൺപുരിന്റെ അക്ഷരലോകത്താണ്. പരിമിതികളിൽ ആകുലതപ്പെട്ട് ജീവിതയാത്രയിൽ താളംകണ്ടെത്താനാകാതെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നവർക്ക് പ്രചോദനമാണ് വിഷ്ണുവിന്റെ വിജയയാത്ര.
മദ്രാസിൽനിന്ന് കാൺപുരിലേക്ക്
കണ്ണൂർ അഴീക്കോടിലെ കച്ചേരിപ്പാറ സ്വദേശിയായ വിഷ്ണു പ്ലസ്ടു പഠനകാലം മുതൽ ഐ.ഐ.ടി. എന്ന സ്വപ്നമുദിച്ചിരുന്നു. പ്ലസ്ടു പഠനത്തോടൊപ്പം ആ സ്വപ്നത്തിനായി പ്രയത്നിച്ചു. ഒടുവിൽ 2017-ൽ ഐ.ഐ.ടി. മദ്രാസിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.എ.ക്ക് പ്രവേശനംലഭിച്ചു. അധ്യാപകരും സുഹൃത്തുക്കളും എന്തിനും കൂടെനിന്നതോടെ പരിമിതികളെ മറന്നു. നാട്ടിലെ ഇടവഴികളിലൂടെ മറ്റൊരാളുടെ സഹായമില്ലാതെ നടന്നുനീങ്ങുന്ന വിഷ്ണു അങ്ങനെ മദ്രാസ് ഐ.ഐ.ടി. കാമ്പസിലെ വരാന്തകളും വഴികളും കൈപ്പിടിയിലാക്കി. ഉയർന്നമാർക്കോടെ 2022-ൽ പഠനം പൂർത്തിയാക്കിയെങ്കിലും തന്നെ സ്നേഹിച്ച ചെന്നൈ നഗരം വിട്ടെറിഞ്ഞു പോകാൻകഴിഞ്ഞില്ല.
കാമ്പസിനടുത്തൊരു വീട്ടിൽ താമസിച്ച് പഠിച്ചു. മുന്നോട്ടുള്ള പഠനത്തിനായി പരിശീലിച്ചു. ഒരുവർഷത്തോളം ചെന്നൈയിൽ തുടർന്നു. ഇതിനിടെ ഒരു പ്രോജക്ട് പൂർത്തിയാക്കി. ഒപ്പം ഫ്രീലാൻസ് ജോലികൾചെയ്ത് ചെലവ് കണ്ടെത്തി. വിഷ്ണുവിന്റെ നിശ്ചയദാർഢ്യത്തെ ഇരുകൈയുംനീട്ടി സ്വീകരിച്ച ഐ.ഐ.ടി. മദ്രാസിലെ അധ്യാപകർ ലൈബ്രറി പൂർവവിദ്യാർഥിക്കായി തുറന്നുകൊടുത്തു. ഒടുവിൽ ഈവർഷം ഐ.ഐ.ടി.കാൺപുരിൽ അപ്ലൈയ്ഡ് ലിംഗ്വിസ്റ്റിക്സിൽ പിഎച്ച്.ഡി. പ്രവേശനംനേടി. ഗവേഷണപഠനം വിദേശത്തുചെയ്യാുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാമ്പത്തികഭാരം അതിന് അനുവദിച്ചില്ല. സ്കോളർഷിപ്പിനായി ശ്രമങ്ങൾ നടത്തിയെങ്കിലും ലഭിച്ചില്ല. ഗവേഷണ പഠനത്തിനുശേഷം തന്റെ വിദേശപഠനമോഹം ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിഷ്ണു.
പുസ്തകങ്ങളുടെ ലോകത്ത്
പുസ്തകങ്ങളുടെ ലോകത്താണ് കൂടുതൽ സമയവും. അധ്യാപനവും ഗവേഷണവും ലക്ഷ്യംവെച്ചാണ് യാത്രതുടരുന്നത്. കൂടുതൽനേരവും ലൈബ്രറിയിൽ ചെലവഴിക്കും. സ്‌ക്രീൻ റീഡിങ് സോഫ്റ്റ്‌വേർ ഉപയോഗിച്ച് ലാപ്ടോപ്പിന്റെയും ഫോണിന്റെയും സഹായത്തോടെയാണ് പഠനം. ഡിജിറ്റൽ കോപ്പിയുള്ള പുസ്തകങ്ങൾ എളുപ്പത്തിൽ വായിക്കും. അല്ലാത്തവ കണ്ടുപിടിച്ച് സ്കാൻചെയ്ത് പി.ഡി.എഫ്. അപ്‌ലോഡ് ചെയ്യണം. ഇതിനുശേഷമേ വായന നടക്കൂ. 10-ാം ക്ലാസിനുശേഷം ബ്രെയിലി ലിപി ഉപയോഗിച്ചിട്ടില്ല.
കൂടെനിന്ന വീട്ടുകാര്‍, അധ്യാപകര്‍
കാഴ്ചശക്തിയില്ലാത്ത ഒരാളെ നാടും വീടും വിട്ട് മാറ്റിനിര്‍ ത്താന്‍ പൊതുവേ വീട്ടുകാര്‍ തയ്യാറാവാറില്ല. ആ സ്ഥാന ത്ത് വിഷ്ണുവിന്റെ അച്ഛന്‍ കെ. സുരേശനും അമ്മ വി.പി. സെറീനയും വ്യത്യസ്തരായി. മകന്റെ സ്വപ്നങ്ങള്‍ക്കുപിറകില്‍ താങ്ങായി അവര്‍ കൂടെനിന്നു. വൈഷ്ണവും വൈഷ്ണയുമാണ് സഹോദരങ്ങള്‍. ജീവിതത്തിലൂടെ കടന്നുപോയ അധ്യാപ കരാണ് മുന്നോട്ടുള്ള യാത്രയില്‍ വിഷ്ണുവിന് വെളിച്ചമേകി യത്. അഴീക്കോട് സെന്‍ട്രല്‍ എല്‍.പി. സ്‌കൂള്‍, കാസര്‍കോട് ഗവ. സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്, അഴീക്കോട് ഹൈസ്‌കൂള്‍, തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ എന്നിവിടങ്ങളിലായി രുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്ന സിന്ധു, ഐ.ഐ. ടി. മദ്രാസിലെ പ്രൊഫസര്‍ ഡോ. അനിന്തിതാ സാഹൂ എന്നി വരാണ് പഠനമേഖലയില്‍ വിഷ്ണുവിന് താങ്ങായി കൂടെയു ണ്ടായിരുന്നത്. ഒന്നുമല്ലാതിരുന്ന സമയത്തും ഇപ്പോഴും ഇരു വരും തരുന്ന പിന്തുണയാണ് വിഷ്ണുവിന് തന്റെ ലക്ഷ്യങ്ങള്‍ കീഴടക്കാനുള്ള പ്രചോദനം.
Content Highlights: visually-challenged youth, IIT Kanpur, success stories, differently abled students