എംഡിഎസ് കേരള 2025: പുതുതായി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

Representative image/Photo: Canva
Representative image/Photo: Canva

തിരുവനന്തപുരം: നീറ്റ് എംഡിഎസ് കൗൺസലിങ്ങിൽ പങ്കെടുക്കാനുള്ള മിനിമം യോഗ്യതാ പെർസന്റൈൽ കട്ട് ഓഫ് കുറച്ചതിനെത്തുടർന്ന്, പുതുതായി യോഗ്യത നേടിയവർക്ക് മറ്റ് യോഗ്യതാ വ്യവസ്ഥകൾക്കു വിധേയമായി കേരള പിജി ഡെന്റൽ കോഴ്‌സ് പ്രവേശനത്തിന് www.cee.kerala.gov.in വഴി അപേക്ഷിക്കാം.നിലവിൽ ലഭ്യമായ ഒഴിവുകളും (വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്) ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളും ഈ അലോട്‌മെന്റിൽ പരിഗണിക്കും.

പുതുക്കിയ മിനിമം യോഗ്യതാ മാനദണ്ഡമനുസരിച്ച് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള യോഗ്യത:

(i) ജനറൽ (യുആർ/ഇഡബ്ല്യുഎസ്)-30.137 -ാം പെർസന്റൈലോ മുകളിലോ 50-ാം പെർസന്റൈലിനു താഴെയോ ഉള്ളവർ

(ii) യുആർ പിഡബ്ല്യുഡി-25.137 -ാം പെർസന്റൈലോ മുകളിലോ 45-ാം പെർസന്റൈലിനു താഴെയോ ഉള്ളവർ

(iii) പട്ടികജാതി/ഒബിസി (ഈ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാരും) - 20.137-ാം പെർസന്റൈലോ മുകളിലോ 40-ാം പെർസന്റൈലിനു താഴെയോ ഉള്ളവർ

പുതിയ അപേക്ഷ നൽകുന്ന 40-ാം പെർസന്റൈലോ കൂടുതലോ 50-ാം പെർസന്റൈലിനെക്കാൾ കുറവോ ഉള്ളവരായ സംവരണ വിഭാഗക്കാരും 45-ാം പെർസന്റൈലോ കൂടുതലോ എന്നാൽ, 50-ാം പെർസന്റൈലിനെക്കാൾ കുറവോ ഉള്ളവരായ യുആർ പിഡബ്ല്യുഡി വിഭാഗക്കാരും അവരുടെ ക്ലെയിമിന്റെ തെളിവായി ആവശ്യമായ രേഖകൾ നൽകിയാലും സംവരണ ക്ലെയിമുകൾ ഈ അലോട്മെന്റിൽ പരിഗണിക്കില്ല.

21.06.2025-ലെ വിജ്ഞാപനം വഴി അപേക്ഷിച്ച, എന്നാൽ, സംവരണം ക്ലെയിം അനുവദിക്കുന്നതിന് ബാധകമായ രേഖകൾ അപ് ലോഡ് ചെയ്യാത്തതിനാൽ സംവരണപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക്, ഈ ഘട്ടത്തിൽ കാറ്റഗറി ക്ലെയിമുകൾ അനുവദിക്കില്ല. അവർക്ക് ജനറൽ കാറ്റഗറിയിൽ പ്രക്രിയയിൽ പങ്കെടുക്കാം. അവർ ഇതിനായി വീണ്ടും ഓൺലൈൻ അപേക്ഷ നൽകേണ്ടതില്ല. മുൻ റൗണ്ടിലെ അലോട്‌മെന്റുകൾ/പ്രവേശനങ്ങൾ എന്നിവയെ ബാധിക്കാത്ത തരത്തിലേ ഈ റൗണ്ടിൽ അലോട്‌മെന്റ് നൽകുകയുള്ളൂ.

cee.kerala.gov.in/cee വഴി പിജി ഡെന്റൽ 2025-റീ-ഓപ്പണിങ്‌ ഓൺലൈൻ ആപ്ലിക്കേഷൻ എന്ന ലിങ്ക് വഴി 24-ന് രാത്രി 11.59 വരെ നൽകാം അപേക്ഷിക്കാം. പുതുതായി യോഗ്യത നേടിയവർക്കേ അപേക്ഷ നൽകാൻ കഴിയൂ.

Content Highlights: Kerala PG Dental 2025: NEET MDS Counselling Reopened