ഫിസിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സിലെ ഉന്നതപഠനത്തിന് JEST; അപേക്ഷ സമർപ്പിക്കാം

Photo: Canva
Photo: Canva

വിവിധ ദേശീയസ്ഥാപനങ്ങളിലായി തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സിലെ, പിഎച്ച്ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകള്‍; ഫിസിക്‌സിലെ എംഎസ്സി, പിഎച്ച്ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകള്‍: ന്യൂറോ സയന്‍സ്, കംപ്യൂട്ടേഷണല്‍ ബയോളജി പിഎച്ച്ഡി പ്രോഗ്രാമുകള്‍ എന്നിവയിലെ പ്രവേശനത്തിനായി നടത്തുന്ന 2025-ലെ ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് (ജസ്റ്റ്) അപേക്ഷിക്കാം.

ഫിസിക്‌സില്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, അറ്റ്‌മോസ്ഫറിക് സയന്‍സസ്, കംപ്യൂട്ടേഷണല്‍ ബയോളജി, കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്‌സ്, ഹൈ എനര്‍ജി, മെറ്റീരിയല്‍ സയന്‍സസ്, ന്യൂറോസയന്‍സ്, ന്യൂക്ലിയാര്‍ ആന്‍ഡ് ആക്‌സിലറേറ്റര്‍ ഫിസിക്‌സ്, പ്ലാസ്മ റിസര്‍ച്ച്, ക്വാണ്ടം ഓപ്റ്റിക്‌സ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തമേഖലകളിലെ ഗവേഷണങ്ങള്‍ക്ക് പരീക്ഷവഴി അവസരം ലഭ്യമാണ്.

സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് റിസര്‍ച്ച് ബോര്‍ഡ് (എസ്ഇആര്‍ബി), ജസ്റ്റ് ഒരു നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ആയി അംഗീകരിച്ചിട്ടുണ്ട്. സെര്‍ബ് പ്രോഗ്രാമുകളില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ് യോഗ്യതയുള്ള ഫെലോസിന് ഉയര്‍ന്നനിരക്കിലുള്ള ഫെലോഷിപ്പിന് അര്‍ഹതയുണ്ട്.

സ്ഥാപനങ്ങള്‍
ഈ പരീക്ഷവഴി വിവിധ പ്രോഗ്രാമുകളില്‍ പ്രവേശനം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളില്‍ ചിലത്: 

  • ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ്, നൈനിറ്റാള്‍
  • ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്ത 
  • ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ 
  • ഹരീഷ് ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അലഹാബാദ് 
  • ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് ടിഐഎഫ്ആര്‍, ബെംഗളൂരു 
  • ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച്, കല്‍പ്പാക്കം 
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ്, ബെംഗളൂരു 
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബെംഗളൂരു 
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ഭോപാല്‍, ബര്‍ഹാംപുര്‍, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി 
  • ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ്, ചെന്നൈ 
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ്, ഭുവനേശ്വര്‍ 
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ച്, ഗാന്ധിനഗര്‍
  • ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, പുണെ 
  • ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ബെംഗളൂരു 
  • നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍, ഗുഡ്ഗാവ് 
  • നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോഫിസിക്‌സ്, ടിഐഎഫ്ആര്‍, പുണെ 
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍), ഭുവനേശ്വര്‍ 
  • ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, അഹമ്മദാബാദ് 
  • രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി, ഇന്‍ഡോര്‍ 
  • രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബെംഗളൂരു 
  • സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്, കൊല്‍ക്കത്ത 
  • സത്യേന്ദ്രനാഥ് ബോസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസ്, കൊല്‍ക്കത്ത 
  • ടിഐഎഫ്ആര്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സസ്, ഹൈദരാബാദ്
  • ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, മുംബൈ 
  • യുജിസി- ഡിഎഇ കണ്‍സോര്‍ഷ്യം ഓഫ് സയന്റിഫിക് റിസര്‍ച്ച്, ഇന്ദോര്‍ 
  • വേരിയബിള്‍ എനര്‍ജി സൈക്ലോട്രോണ്‍ സെന്റര്‍, കൊല്‍ക്കത്ത.

യോഗ്യത
സ്ഥാപനം, പ്രോഗ്രാം എന്നിവയ്ക്കനുസരിച്ച്, നിശ്ചിത ബാച്ച്ലര്‍/മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് വിവിധ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയത്തിലെ ബിഎസ്സി (മേജര്‍/ഓണേഴ്‌സ്), എംഎസ്സി, ചില ബ്രാഞ്ചുകളിലെ ബിഇ/ബിടെക്, എംഇ/എംടെക് ബിരുദം, എംസിഎ എന്നിവയിലൊന്നുള്ളവര്‍ക്ക് വിവിധ സ്ഥാപനങ്ങളിലായി വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അര്‍ഹതയുണ്ട്.

പ്രവേശനയോഗ്യത www.jest.org.in-ല്‍ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ്, അവരുടെ പ്രവേശനവിജ്ഞാപനം എന്നിവയും പരിശോധിച്ച് വ്യവസ്ഥകള്‍ ഉറപ്പാക്കണം. ഒരാള്‍ക്ക് എത്രതവണവേണമെങ്കിലും ജസ്റ്റ് അഭിമുഖീകരിക്കാം. ഉയര്‍ന്നപ്രായപരിധിയില്ല. പക്ഷേ, സ്ഥാപനങ്ങള്‍ക്ക് അവരുടേതായ പ്രവേശനവ്യവസ്ഥകള്‍ ഉണ്ടാകാം. അതും പരിശോധിക്കണം.

പരീക്ഷ, ഘടന
ഫിസിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലാണ് ജസ്റ്റ് നടത്തുന്നത്. ഒരാള്‍ക്ക് ഇവയില്‍ ഒന്നിനുമാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ഒരുവിഷയത്തിലെ പിഎച്ച്ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്കും പൊതുവായ പരീക്ഷയായിരിക്കും.

പരീക്ഷ ജൂണ്‍ 22-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ നടത്തും. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുക. പൊതു സിലബസ്, മാതൃകാചോദ്യങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ ലഭിക്കും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

സ്‌കോര്‍ സാധുത
2025-ലെ ജസ്റ്റ് സ്‌കോര്‍ സാധുത 2027 ജസ്റ്റ് സ്‌കോര്‍ പ്രഖ്യാപിക്കുന്ന തീയതിവരെ ഉണ്ടാകും.


 

Content Highlights: JEST 2025: Physics & TCS PhD Admissions