വിദ്യാർഥികൾ വിദ്യാഭ്യാസത്തിന്റെ കളഞ്ഞുപോയ താക്കോൽ തിരയുകയാണ്

കോളേജിയേറ്റ് എഡ്യൂക്കേഷൻ അഡിഷണൽ ഡയറക്ടർ ആയിരുന്ന ഡോ. സിറിയക് മാത്യൂസ് വർഷങ്ങൾക്കുമുൻപ് പറഞ്ഞ കഥ ഞാൻ എപ്പോഴും ഓർക്കും. അത്യധികം ആത്മവിശ്വാസത്തോടെ ഒരു അദ്ധ്യാപകൻ കുട്ടികൾക്ക് നോട്ട് വായിച്ചു കൊടുക്കുകയായിരുന്നു. പറഞ്ഞു പകുതിയായപ്പോൾ കൂട്ടത്തിൽ മിടുക്കനായ ഒരു കുട്ടി അദ്ദേഹത്തെ തടസ്സപ്പെടുത്തി, ഭവ്യതയോടെ ഇങ്ങനെ പറഞ്ഞു: ‘സർ, അവസാനം വായിച്ചത് ഘടനാപരമായി തെറ്റാണ്. ആ വാക്യത്തിൽ ഒരു വ്യാകരണപ്പിശകുണ്ട്.’
അധ്യാപകൻ ഒരു നിമിഷം പോലും താമസിക്കാതെ പറഞ്ഞു: 'അതിന് യാതൊരു സാധ്യതയുമില്ല. പണ്ട് റോമിൽ പോയി പഠിച്ച പീറ്റർ അച്ചൻ ഞാൻ വിദ്യാർഥിയായിരുന്നപ്പോൾ തന്ന കുറിപ്പുകളാണ് ഇവ.’
ഇവിടെ തമാശ റോമിനെപ്പറ്റിയല്ല. ആധികാരികതയുമായി ഒരു സംസ്കാരത്തിനുള്ള ബന്ധത്തെപ്പറ്റിയാണ്, അതിലെ കുറിപ്പുകളുടെ ശ്രദ്ധേയമായ ആയുസ്സിനെപ്പറ്റിയും.
Content Highlights: This article critically examines how the shifting of education to the Concurrent List and the rise of centralized frameworks like NEP and NEET have replaced authentic learning with market-driven standardization, ignoring the diverse cultural and regional realities of Indian states.