നീറ്റ് എക്സാം; സിലബസ്സ് മനസ്സിലാക്കിയാല്‍ പരമാവധി സ്‌കോര്‍ ചെയ്യാം

#ഡോ. ജിപിന്‍ലാല്‍ ശ്രീനിവാസന്‍
Photo: AI generated image
Photo: AI generated image

കഴിഞ്ഞ ലേഖനത്തില്‍ നമ്മള്‍ നീറ്റ് പരീക്ഷയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള പൊതുവായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഈ ലക്കം പരീക്ഷയുടെ സിലബസ്സ് സംബന്ധമായ വിശദമായ കാര്യങ്ങള്‍ മനസ്സിലാക്കാം. നീറ്റ് പരീക്ഷ എഴുതുന്ന ഏതൊരു വ്യക്തിയും സിലബസ്സിനെ കുറിച്ചും അതിന്റെ വിശദാംശങ്ങളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കണം. ഇങ്ങനെ കൃത്യമായി മനസ്സിലാക്കിയ ശേഷം പഠനം ക്രമീകരിച്ചാല്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണം കുറച്ച് കൂടി ആയാസരഹിതമായി മാറും. ഫിസിക്സ്, കെമിസ്ട്രി ബയോളജി എന്നിവയാണ് പ്രധാന സിലബസ്സ് എന്നും ഇതിന്റെ മാര്‍ക്ക് യഥാക്രമം 180, 180, 360 എന്നിങ്ങനെയാണെന്നും നമ്മള്‍ കഴിഞ്ഞ ലേഖനത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇനി സിലബസ്സിന്റെ വിശദാംശങ്ങള്‍ എങ്ങിനെ ക്രമീകരിക്കപ്പെടുന്നു എന്ന് നോക്കാം.

1. ഫിസിക്സ്

നീറ്റ് പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടനുഭവിക്കുന്ന സബ്ജക്റ്റാണ് ഫിസിക്സ്. ആശയങ്ങള്‍ (Concepts) മനസ്സിലാക്കുന്നതും സംഖ്യാസംബന്ധമായ പ്രശ്നങ്ങള്‍ (Numerical Problems) അതിവേഗം തരണം ചെയ്യുന്നതിനേയും ആശ്രയിച്ചാണ് ഫിസിക്സിന്റെ വിജയം തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആഴത്തിലുള്ള പഠനവും വേഗത്തിലുള്ള തീരുമാനങ്ങളും ഫിസിക്സ് പരീക്ഷയെ വിജയകരമാക്കി മാറ്റുവാന്‍ സഹായിക്കുന്നു. 11-ാം ക്ലാസ്സിലേയും 12-ാം ക്ലാസ്സിലേയും വിഷയങ്ങളെ അധികരിച്ച് രണ്ട് ഭാഗങ്ങളാണ് ഫിസിക്സ് സിലബസ്സില്‍ ഉള്‍പ്പെടുന്നത്.

11-ാം ക്ലാസ്സിലെ ടോപ്പിക്കുകള്‍

1) Units and measurement
2) Motion in a straight line
3) Motion in a plane
4) laws of motion
5) work energy power
6) System of particle and rotational motion
7) Gravitation
8) Mechanical properties of solids
9) Mechanical properties of fluids
10) Theramal properties of matter
11) Thermodynamics
12) Kinetic theory
13) Oscilation
14) Waves

12-ാം ക്ലാസ്സിലെ ടോപ്പിക്കുകള്‍

1) Electric charges and field
2) Electro statitics   potential and capacitance
3) Current electricity
4) Moving charges and magnetism
5) Magnetism and matter
6) Electromagnetic induction
7) Alternative current
8) Electromagnetic waves
9) Ray optics
10) Dual Nature
11) Atoms
12) Nuclei
13) Semi condu-ctor

ഈ സിലബസ്സുകളെ മെക്കാനിക്സ്, ഇലക്ട്രോഡൈനാമിക്സ്, തെര്‍മോഡൈനാമിക്സ് ആന്റ് കൈനറ്റിക് തിയറി, ഓപ്റ്റിക്സ്, മോഡേണ്‍ ഫിസിക്സ് എന്നിങ്ങനെ 5 ഭാഗങ്ങളായി തിരിക്കാം. ഇതില്‍ മെക്കാനിക്സില്‍ നിന്ന് 25-30% വരെ മാര്‍ക്കിനുള്ള ചോദ്യങ്ങളും ഇലക്ട്രോഡൈനാമിക്സില്‍ നിന്ന് 25% വരെ മാര്‍ക്കിനുള്ള ചോദ്യങ്ങളും, തെര്‍മോഡൈനാമിക്സ് ആന്റ് കൈനറ്റിക് തിയറിയില്‍ നിന്ന് 15% വരെ മാര്‍ക്കിനുള്ള ചോദ്യങ്ങളും ഓപ്റ്റിക്സില്‍ നിന്ന് 10% മാര്‍ക്കിനുള്ള ചോദ്യങ്ങളും, മോഡേണ്‍ ഫിസിക്സില്‍ നിന്ന് 15% വരെ മാര്‍ക്കിനുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. ഏകദേശമുള്ള ശരാശരിയാണ് സൂചിപ്പിച്ചിരിക്കുന്നത് ഇതില്‍ ചെറിയ മാറ്റങ്ങള്‍ക്കുള്ള സാധ്യതകളുമുണ്ട്. 

2. കെമിസ്ട്രി

വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ കൂടുതല്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന വിഷയമാണ് കെമിസ്ട്രി. മൂന്ന് ഭാഗങ്ങളായാണ് കെമിസ്ട്രിയെ വിഭജിച്ചിരിക്കുന്നത്. ഫിസിക്കല്‍ കെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി, ഇന്‍ഓര്‍ഗാനിക് കെമിസ്ട്രി എന്നിവയാണിവ.

ക്ലാസ്സ് 11-ലെ പ്രധാന ടോപ്പിക്കുകള്‍

1) Some Basic Concepts of Chemistry
2) Structure of Atom
3) Classicication of elements and periodicity in properties
4) Chemical Bonding and Molecular Structure
5) Thermodynamics
6) Equilibrium
7) Redox reactions
8) Organic chemistry - Some basic principles and techniques
9) Hydrocarbons

ക്ലാസ്സ് 12-ലെ പ്രധാന ടോപ്പിക്കുകള്‍

1) Slution
2) Electrochemistry
3) Chemical kinetics
4) P-Block
5) D and F block
6) Co ordination Chemistry
7) Haloalkanes and Haloarenes
8) Alcohol phenol and ether
9) Aldehyde ketone and carboxylic
10) Amine
11) Biomolecule

പ്രതീക്ഷിക്കുന്ന മാര്‍ക്ക് നില

ഫിസിക്കല്‍ കെമിസ്ട്രി 30%
ഓര്‍ഗാനിക് കെമിസ്ട്രി 35%
ഇന്‍ഓര്‍ഗാനിക് കെമിസ്ട്രി 35%

എന്ന നിലയിലാണ് മാര്‍ക്ക് നില പ്രതീക്ഷിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

3. ബയോളജി

നീറ്റ് എക്സാമില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കിന് ചോദ്യംവരുന്നത് ബയോളജിയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഈ പേപ്പറിന് വിജയികളെ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുണ്ട്. സുവോളജി, ബോട്ടണി എന്നീ രണ്ട് വിഷയങ്ങള്‍ ചേരുന്നത് ബയോളജി.  ടോപ്പിക്കുകള്‍ മനസ്സിലാക്കി പഠനം ആസൂത്രണം ചെയ്താല്‍ വിജയസാധ്യതയില്‍ വലിയ മുന്നേറ്റമുണ്ടാക്കുവാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കും.

ക്ലാസ്സ് 11-ലെ സുവോളജി ടോപ്പിക്കുകള്‍

1) The Living world
2) Animal kingdom
3) Structural organisation in animals
4) Biomolecules
5) Breathing and exchange of gases
6) Body fluids and circulation
7)  Excretory products and their elimination
8) Locomotion
9) Neural
10) Chemical co-ordination and integration

ക്ലാസ്സ് 12-ലെ  സുവോളജി ടോപ്പിക്കുകള്‍

1) Human Reproduction
2) Reproductive health
3)Principles of inheritance
4) Molecular basis of inheritance
5) Evution
6) Human health and diseases
7) Microbes in organisms
8) Biodiversity

ക്ലാസ്സ് 11-ലെ ബോട്ടണി ടോപ്പിക്കുകള്‍

1) Biological classification
2) Plant kingdon
3) Morphology
4) Anatomy
5) Cell the unit
6) Cell cycle
7) Photosynthesis
8) Respiration
9) Plant growth

ക്ലാസ്സ് 12-ലെ ബോട്ടണി ടോപ്പിക്കുകള്‍

1) Sexual reproduction in flowering plants
2) Biotechnology 1
3) Biotechnology 2
4) Organisms and populations
5) Ecosystem

മേല്‍കൊടുത്തിരിക്കുന്ന ടോപ്പിക്കുകളില്‍ ഹ്യൂമന്‍ ഫിസിയോളജിയില്‍ നിന്ന് 20% മാര്‍ക്കും, ജെനിറ്റിക്സ് ആന്റ് ഇവൊല്യൂഷനില്‍ നിന്ന് 18% മാര്‍ക്കും ഇക്കോളജി ആന്റ എന്‍വയോണ്‍മെന്റില്‍ നിന്ന് 12% മാര്‍ക്കും, സെല്‍ സ്ട്രക്ചര്‍ ആന്റ് ഫങ്ഷനില്‍ നിന്ന് 10% മാര്‍ക്കും, പ്ലാന്റ് ഫിസിയോളജിയില്‍ നിന്ന് 10% മാര്‍ക്കും, റീപ്രൊഡക്ഷനില്‍ നിന്ന് 9% മാര്‍ക്കും ബയോടെക്നോളജി ആന്റ് അപ്ലിക്കേഷനില്‍ നിന്ന് 8% മാര്‍ക്കും പ്രതീക്ഷിക്കാം. ഈ ശരാശരിയില്‍ ചിലപ്പോള്‍ നേരിയ മാറ്റങ്ങളുണ്ടാകുവാനും സാധ്യതയുണ്ട്. 

ഉപസംഹാരം

നീറ്റ് പരീക്ഷയുടെ സിലബസ്സിനെ സബ്ജക്ട് അടിസ്ഥാനത്തില്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം പഠനം ആസൂത്രണം ചെയ്യുന്നത് മികച്ച പ്രകടനം നടത്തുന്നതിന് സഹായകരമാകും. ഓരോ ടോപ്പിക്കില്‍ നിന്നും പ്രതീക്ഷിക്കുന്ന മാര്‍ക്ക്, ബുദ്ധിമുട്ടുള്ള ടോപ്പിക്കുകള്‍ എന്നിവ മനസ്സിലാക്കിയ ശേഷം പഠന സമയത്തിനും മോക്ക് പരീക്ഷകള്‍ക്കുമുള്ള ക്രമം നിശ്ചയിക്കുന്നത് വലിയ ഗുണം ചെയ്യും.


ഡോ. ജെപീസ് ക്ലാസസ് ഡയറക്ടറും ഫൗണ്ടറുമാണ് ലേഖകന്‍

Content Highlights: Crack NEET with a detailed syllabus breakdown. Understand Physics, Chemistry, Biology topics