'മുഴുവന്‍ മാര്‍ക്കും നേടിയ കേരള സിലബസുകാരന് കിട്ടിയ റാങ്ക് 84, ഇത് അറിഞ്ഞുകൊണ്ട് ചെയ്ത നീതികേട്'

കീം പരീക്ഷയിലെ സമീകരണ പരിഷ്‌കരണം വലിയ വിവാദങ്ങള്‍ക്കാണ് തിരകൊളുത്തിയിരിക്കുന്നത്. ആദ്യം പുറത്ത് വിട്ട റാങ്ക് ലിസ്റ്റിനെ ചോദ്യം ചെയ്ത് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് കോടതി ഈ റാങ്ക് ലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. പഴയ സമീകരണ രീതി പ്രകാരമാണ് പുതിയ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഈ സമീകരണ രീതി കേരള സിലബസിലെ വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് പറയുകയാണ് വിദ്യാഭ്യാസ പ്രവര്‍ത്തകനായ പി പ്രേമചന്ദ്രന്‍. കേരള സിലബസ് വിദ്യാര്‍ഥികളെ ഈ നയം എങ്ങനെ ബാധിക്കുമെന്ന് പി പ്രേമചന്ദ്രന്‍ വിശദമാക്കുന്നു.
യഥാര്‍ത്ഥത്തില്‍ പുതിയ റാങ്ക് ലിസ്റ്റ് കുട്ടികളെ ഏത് തരത്തിലാണ് ബാധിക്കുക.
Content Highlights: Interview with p premachandran educational activist about keam 2025 issue