സിമാറ്റ് സ്‌കോര്‍ ഉപയോഗിച്ച് മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ | Ask Expert

സിമാറ്റ് സ്‌കോര്‍ ഉപയോഗിച്ച് മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങളുടെ പട്ടിക എവിടെ കിട്ടും?
-അനുശ്രീ, കണ്ണൂര്‍
കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്), മാനേജ്‌മെന്റിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാം പ്രവേശനങ്ങള്‍ക്കു പരിഗണിക്കുന്ന അഭിരുചിപരീക്ഷകളില്‍ ഒന്നു മാത്രമാണ്. ഈ പരീക്ഷയിലെ സ്‌കോര്‍ പരിഗണിക്കുന്ന മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പട്ടിക സിമാറ്റ് വെബ്‌സൈറ്റിലോ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലോ നല്‍കാറില്ല. ഓരോ സ്ഥാപനത്തിന്റെയും മാനേജ്‌മെന്റ് പ്രവേശനവിജ്ഞാപനം വരുമ്പോള്‍ അതു പരിശോധിച്ച് ഉറപ്പാക്കണം. ഒരു സ്ഥാപനം ഒരിക്കല്‍ സിമാറ്റ് സ്‌കോര്‍ ഉപയോഗിച്ചതുകൊണ്ട് തുടര്‍വര്‍ഷങ്ങളിലും അത് ഉപയോഗിക്കണമെന്ന നിര്‍ബന്ധമില്ല.
* കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരം- മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.-ഫുള്‍ ടൈം/പാര്‍ട് ടൈം) * കേരള കാര്‍ഷിക സര്‍വകലാശാല -എം.ബി.എ. അഗ്രി ബിസിനസ് മാനേജ്‌മെന്റ് * മഹാത്മാഗാന്ധി സര്‍വകലാശാല കോട്ടയം -എം.ബി.എ. * കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കൊച്ചി-എം.ബി.എ. * കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല-എം.ബി.എ.
* മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ബിസിനസ് സ്‌കൂള്‍ ചെന്നൈ- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.-ഫൈനാന്‍സ് (ഫൈനാന്‍ഷ്യല്‍ എന്‍ജിനിയറിങ്)/ റിസര്‍ച്ച് ആന്‍ഡ് ബിസിനസ് അനലറ്റിക്‌സ്)
* അരുണ്‍ ജെയ്റ്റ്ലി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.) * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ്, ഹൈദരാബാദ് (പി.ജി.ഡി.എം.-റൂറല്‍ മാനേജ്‌മെന്റ്/റൂറല്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്) * നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി, പുണെ-പി.ജി.ഡി.എം. * നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, മഹാരാഷ്ട്ര (പി.ജി.ഡി.എം.- സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ്) * ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി, ഹൈദരാബാദ് - പി.ജി. ഡിപ്ലോമ ഇന്‍ ബാങ്കിങ് ടെക്‌നോളജി
* രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി, അമേഠി-എം.ബി.എ. * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), സില്‍ചാര്‍-എം.ബി.എ. * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്, പുണെ-പി.ജി.ഡി.എം. (ബാങ്കിങ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്) * ചൗധരി ചരണ്‍സിങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്, ജയ്പുര്‍-പി.ജി.ഡി.എം. അഗ്രി ബിസിനസ് മാനേജ്‌മെന്റ് * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റ്, ബെംഗളൂരു-പി.ജി.ഡി.എം. * എന്‍.ഐ.ടി. കുരുക്ഷേത്ര -എം.ബി.എ. * അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്, ഗ്വാളിയര്‍ -എം.ബി.എ. * മാളവ്യ എന്‍.ഐ.ടി. ജയ്പുര്‍-എം.ബി.എ. * നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് (നിക്മര്‍)-പി.ജി. പ്രോഗ്രാമുകള്‍ * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്-എം.ബി.എ. * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആ
Content Highlights: institutions which permit management course entry using cmat score