വീടുപണിക്കുള്ള തടസം നീക്കാന്‍ മന്ത്രവാദം; തട്ടിയെടുത്തത് 400 പവനും 20 ലക്ഷവും; രണ്ട് വര്‍ഷം തടവ്

റഹ്‌മത്ത്
റഹ്‌മത്ത്

കൊയിലാണ്ടി: മന്ത്രവാദിനിചമഞ്ഞ് 400 പവനും ഇരുപതുലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ പ്രതി കാപ്പാട് പാലോട്ടുകുനി റഹ്മത്തിന് രണ്ടുവര്‍ഷം തടവും പതിനായിരംരൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീജ ജനാര്‍ദനന്‍നായരാണ് ശിക്ഷവിധിച്ചത്. പ്രതി കുറ്റക്കാരിയാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ശിക്ഷവിധിച്ചത്.

2015-ലാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയില്‍നിന്നാണ് സ്വര്‍ണവും പണവും തട്ടിയെടുത്തത്. അന്നത്തെ സി.ഐ. ആര്‍. ഹരിദാസിന്റെ നേതൃത്വത്തില്‍ ചാലില്‍ അശോകന്‍, പി.പി. മോഹനകൃഷ്ണന്‍, പി. പ്രദീപന്‍, എം.പി. ശ്യാം, സന്തോഷ് മമ്പാട്ട്, ടി. സിനി, തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. 

അന്വേഷണത്തില്‍ വിവിധ ബാങ്കുകളില്‍നിന്നായി 260 പവന്‍ പോലീസ് കണ്ടെടുത്തിരുന്നു. വീടുപണി മുടങ്ങിയതിനെത്തുടര്‍ന്നായിരുന്നു ഷാഹിദ, റഹ്മത്തിനെ സമീപിക്കുന്നത്. തടസ്സങ്ങള്‍ നീങ്ങി വീടുപണി തുടങ്ങിയതോടെ ഷാഹിദയ്ക്ക് വിശ്വാസമായി. ഇതോടെയാണ് മുതലെടുപ്പ് തുടങ്ങിയത്.

Content Highlights: