61-കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം, കറിക്കത്തി കൈയിലെടുത്തതോടെ പിന്‍വാങ്ങി; പിടിയില്‍

ഓയൂര്‍: ഇളമാട് 61-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കൂര്‍ പ്ലാങ്കുഴി വടക്കതില്‍വീട്ടില്‍ സജു (കടുക്-38) ആണ് പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ 10.30-നായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വയോധിക അടുക്കള ജോലികളില്‍ ഏര്‍പ്പട്ടിരിക്കേ പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മല്‍പ്പിടിത്തത്തിനിടെ കറിക്കത്തി കൈക്കലാക്കിയ വയോധിക ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ പിന്‍വാങ്ങിയെന്ന് പോലീസ് പറഞ്ഞു. ടാപ്പിങ് ജോലിയിലായിരുന്ന സഹോദരനെ വിവരമറിയിച്ച് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
തുടര്‍ന്ന് പൂയപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്, ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Content Highlights: