ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ജെ.വിഷ്ണു
ജെ.വിഷ്ണു

കിളിമാനൂര്‍: ഭിന്നശേഷിക്കാരനായ പത്തൊമ്പതുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ അറസ്റ്റുചെയ്തു.

കേശവപുരം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കേശവപുരം തിരുവറ്റൂര്‍ വിഷ്ണു ഭവനില്‍ ജെ.വിഷ്ണു(28) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകീട്ട് യുവാവിനെ പ്രതി അനുനയിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് നഗരൂര്‍ പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ അവശനിലയില്‍ യുവാവ് കേശവപുരം ആശുപത്രിയിലെത്തുകയും തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ പീഡനവിവരം സ്ഥിരീകരിക്കുകയുമായിരുന്നു.

ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നഗരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: physically disabled man molested by auto driver in kilimanoor trivandrum 

Content Highlights: