വീട്ടുമുറ്റത്തുനിന്ന് ആറ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 42 കാരന്‍ അറസ്റ്റില്‍

തൃപ്രയാര്‍(തൃശ്ശൂര്‍): വീട്ടുമുറ്റത്തുനിന്ന് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കിഴക്ക് ചാഴുവീട്ടില്‍ ജയപ്രകാശനെയാണ് (പ്രകാശന്‍- 42) വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സുമേഷ്, എസ്.ഐ. വി.പി.അരിസ്റ്റോട്ടില്‍, എ.എസ്.ഐ.മാരായ ജയന്‍, സിജുകുമാര്‍, സി.പി.ഒ.മാരായ രാഗേഷ്, ഉമേഷ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജയപ്രകാശനോടൊപ്പം കുട്ടിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Content Highlights: man kidnapped boy and tried to rape in triprayar thrissur
Content Highlights: