തിരുവനന്തപുരത്ത് യുവാവിനെ മക്കളുടെ മുന്നിലിട്ട് കൊന്ന് കാൽ വെട്ടിയെടുത്തു

യുവാവിനെ കൊലപ്പെടുത്തിയ സംഘം വെട്ടിമാറ്റിയ കാലുമായി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യം.
യുവാവിനെ കൊലപ്പെടുത്തിയ സംഘം വെട്ടിമാറ്റിയ കാലുമായി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യം.

പോത്തന്‍കോട് കല്ലൂരില്‍ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊന്നു. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷ് (35) ആണ് വെട്ടേറ്റ് മരിച്ചത്. അക്രമിസംഘം വീട്ടില്‍ മക്കളുടെ മുന്നില്‍വച്ച് സുധീഷിന്റെ കാല്‍ വെട്ടിയെടുത്തു. കാല്‍ വെട്ടിയെടുത്തശേഷം ബൈക്കില്‍ കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെ റോഡിലേക്ക് വലിച്ചെറിഞ്ഞു. 

ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാല്‍ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സുധീഷിനെ വീട്ടില്‍ കയറി വെട്ടിയത്.

ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം

മംഗലപുരം ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയത് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി മദ്ധ്യേ സുധീഷ് പോലീസിനോടു പറഞ്ഞു.

ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, റൂറല്‍ എസ്പി പികെ മധു എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights: man hacked to death in pothancode thiruvananthapuram 

Content Highlights: