സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ കൈക്കലാക്കി; പ്രതി അറസ്റ്റില്‍

-
-

കൊരട്ടി: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത കേസില്‍ കൊരട്ടി സ്വദേശി അറസ്റ്റില്‍. കവലക്കാടന്‍ ഷൈജു(46) വിനെയാണ് കൊരട്ടി സി.ഐ. ബി.കെ.അരുണ്‍ അറസ്റ്റ് ചെയ്തത്.

2019-ല്‍ പരിചയത്തിലായ യുവതിയെ കൊരട്ടിയിലെയും അങ്കമാലിയിലെയും സ്വകാര്യ ലോഡ്ജുകളില്‍ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. പ്രതിയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിശദപരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി. അന്വേഷണസംഘത്തില്‍ എസ്.ഐ. രാമു ബാലചന്ദ്രബോസ്, എ.എസ്.ഐ.മാരായ എം.എം.ബാഷി, സി.പി.ഷിബു, സി.പി.ഒ. പി.എം.ദിനേശന്‍ എന്നിവരും ഉണ്ടായിരുന്നു.

Content Highlights: man arrested in a rape case in koratty thrissur 

Content Highlights: