ലോട്ടറി വില്‍പ്പനക്കാരന്റെ കൈയില്‍നിന്ന് ടിക്കറ്റും പണവും പിടിച്ചുപറിച്ചു; പ്രതി പിടിയില്‍

പുനലൂര്‍:ലോട്ടറി വില്‍പ്പനക്കാരന്റെ പക്കല്‍നിന്നു ടിക്കറ്റും പണവും പിടിച്ചുപറിച്ചു കടന്ന സംഭവത്തില്‍ പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ പുനലൂര്‍ പോലീസ് പിടികൂടി. കാര്യറ വലിയപള്ളിക്കുസമീപം മേലേവീട്ടില്‍ സൈനുദ്ദീന്‍ (48) ആണ് പിടിയിലായത്. എസ്.ഐ. എസ്.ശരലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
തമിഴ്‌നാട് സ്വദേശിയായ മാടസ്വാമി(56)യുടെ കൈയില്‍നിന്നാണ് ടിക്കറ്റും പണവും പിടിച്ചുപറിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ സ്വാഗതംമുക്കിലായിരുന്നു സംഭവം. ലോട്ടറി വാങ്ങാനെന്ന വ്യാജേന മാടസ്വാമിയുടെ അടുത്തേക്ക് സ്‌കൂട്ടര്‍ നിര്‍ത്തുകയും ടിക്കറ്റുകള്‍ നല്‍കുന്നതിനിടെ മാടസ്വാമിയെ അടിച്ച് പണവും ടിക്കറ്റും കൈക്കലാക്കി കടക്കുകയും ചെയ്യുകയായിരുന്നു.
മാടസ്വാമി ഉടന്‍തന്നെ വിവരം പുനലൂര്‍ പോലീസില്‍ അറിയിച്ചു. ഇയാള്‍ നല്‍കിയ വിവരങ്ങളും വാഹനത്തിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കാര്യറയില്‍നിന്നു പിടികൂടി. സ്‌കൂട്ടറും പിടിച്ചെടുത്തു.
എസ്.ഐ.മാരായ ഷിബു, രാജശേഖരന്‍, സിവില്‍ ഓഫീസര്‍മാരായ അനൂപ്, രാഹുല്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍. സംഭവംനടന്ന സ്ഥലം കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നിര്‍ദേശാനുസരണം തുടര്‍ന്നുള്ള അന്വേഷണം കുന്നിക്കോട് പോലീസിന് കൈമാറി.
Content Highlights: