അമ്മ മക്കളോട് ചെയ്ത കൊടിയ പാപം, കുറ്റബോധമില്ലാത്ത ചിരി, ഭയപ്പെടുത്തുന്ന ന്യായങ്ങള്‍ | Sins & Sorrows

ലോറിയും കുടുംബവും| Photo: Netflix| https://www.youtube.com/watch?v=2GVxxIsT4Y4
ലോറിയും കുടുംബവും| Photo: Netflix| https://www.youtube.com/watch?v=2GVxxIsT4Y4

മക്കളെ അഗാധമായി സ്‌നേഹിച്ചിരുന്ന അമ്മ, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം നല്ല പെരുമാറ്റം, കറകളഞ്ഞ ദൈവവിശ്വാസി, ചിരിക്കുന്ന മുഖം, ആരെയും ആകര്‍ഷിക്കുന്ന വസ്ത്രധാരണം. ആര്‍ക്കും അവരെക്കുറിച്ച് കാര്യമായ കുറ്റങ്ങളോ കുറവുകളോ ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല, വര്‍ഷം 2016 വരെ. അന്ധവിശ്വാസങ്ങളുടെ തലതൊട്ടപ്പനായ ഒരു കള്‍ട്ട് തലവനുമായുള്ള പരിചയം അവരെ നയിക്കുന്നത് കുറ്റകൃത്യങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്കാണ്. ഒരു അമ്മ എങ്ങിനെ ആയിരിക്കരുത് എന്നതിന് പിന്നീടവര്‍ ഒരു ഉദാഹരണമായി തീര്‍ന്നു.  ചെയ്ത തെറ്റുകള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് കേട്ടുനില്‍ക്കുമ്പോഴും അവര്‍ കുറ്റബോധമില്ലാതെ നിന്നു. ഇത് ലോറി വാലോയുടെ കഥ...  മരണം വരെ ജയിലില്‍ കഴിഞ്ഞ്, അവിടെ തന്നെ ഒടുങ്ങേണ്ടി വരുന്ന ഒരു അന്‍പതുകാരിയുടെ സമാനതകളില്ലാത്ത ജീവിതകഥ. 

കാലിഫോര്‍ണിയയിലെ സാന്‍ബെര്‍നാര്‍ഡിനോയിലാണ് 1973-ല്‍ ലോറി വാലോയുടെ ജനനം. സ്‌കൂള്‍ പഠനത്തിന് ശേഷം പത്തൊന്‍പതാമത്തെ വയസ്സില്‍ ഇവര്‍ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്തു. ഈ ബന്ധം അധികകാലം നീണ്ടില്ല. പിന്നീടങ്ങോട്ട് മൂന്ന് തവണയാണ് ലോറി വിവാഹിതയായത്. അതില്‍ രണ്ടാമത്തെ ഭര്‍ത്താവില്‍ കോള്‍ബി റയാന്‍ എന്ന മകനും മൂന്നാമത്തെ ഭര്‍ത്താവില്‍ ടെയ്‌ലി റയാന്‍ എന്ന മകളും പിറന്നു. ചാള്‍സ് വാലോ എന്ന വ്യക്തിയുമായുള്ള നാലാമത്തെ വിവാഹത്തിന് ശേഷം ഭിന്നശേഷിയുള്ള ജോഷ്വ ജാക്സണ്‍ എന്ന കുട്ടിയെ ലോറി ദത്തെടുത്തു. ചാള്‍സ്, ടൈലി, ജോഷ്വ എന്നിവരാണ് പിന്നീടങ്ങോട്ട് ലോറിയുടെ ക്രൂരകൃത്യങ്ങളുടെ പ്രധാന ഇരകളായി തീരുന്നത്. 

Content Highlights: horrific crime of Lori Vallow, chad Daybell, sins and sorrows, superstitious belief turned deadly

Continue reading