അമ്മയെ നാലു മണിക്കൂർ മാത്രം കണ്ട അനികയ്ക്ക് രണ്ടു വയസായി; ആ മരണത്തിന് ഇനിയെങ്കിലും ഉത്തരമാവുമോ?

ദിബിഷ,മകൾ അനിക
ദിബിഷ,മകൾ അനിക

അമ്മയുടെ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ ഫോണില്‍ കാണിച്ചുകൊടുക്കുമ്പോള്‍ ഇത്തിരി നേരം നോക്കിനില്‍ക്കുന്നത് കാണാം കുഞ്ഞ് അനിക. അമ്മ ദിബിഷയെ അവൾ  തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. പിറന്ന് വീണ് നാല് മണിക്കൂറിനുള്ളിൽ അനികയെയും ചേച്ചി അലികയെയും ഭർത്താവ് അനീഷിനെ ഏൽപിച്ച് ഈ ലോകം വിട്ടുപോയതായിരുന്നു കോഴിക്കോട് കക്കട്ടില്‍ സ്വദേശിനി കൂടിയായ ദിബിഷ. ഇന്ന് ഏഴ് വയസ്സുകാരി അലികയാണ് അനികയ്ക്ക് ചേച്ചിയും അമ്മയുമെല്ലാം.  ചോറുവാരിക്കൊടുക്കുന്നതും ഊട്ടുന്നതും കളിപ്പിക്കുന്നതുമെല്ലാം ചേച്ചി തന്നെ.

അമ്മയില്ലാത്ത അനികയ്ക്ക് രണ്ടു വയസായി. ഇന്നും ആ അമ്മയുടെ മരണകാരണം തർക്കവിഷയമാണ്. പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നത്താല്‍ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ്  ദിബിഷയുടെ മരണകാരണമെന്നാണ് അന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, കുടുംബാംഗങ്ങൾ അത് അംഗീകരിച്ചിട്ടില്ല. ആശുപത്രിയുടെ അശ്രദ്ധയുടെ ഇരയാണ് ദിബിഷയെന്നാണ് അവരുടെ ആരോപണം.

Content Highlights: Kozhikode magistrate court registered case on Bibisha death

Continue reading