ചുറ്റികകൊണ്ട് തലതകര്‍ത്തു, മദ്യം കൊണ്ട് കഴുകി; ജോസഫ് സിനിമയിലും രംഗം, ഒന്നരലക്ഷം രൂപയുടെ സി.ഡി.കള്‍

2013 ഓഗസ്റ്റ് 29, വ്യാഴാഴ്ച. പഴയിടത്തെ റിട്ട. പി.ഡബ്യൂ.ഡി. വര്‍ക്‌സ് സൂപ്രണ്ട് ഭാസ്‌കരന്‍ നായരെ(76)യും ഭാര്യ റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ തങ്കമ്മ(69)യെയും മകള്‍ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ അന്വേഷിച്ചെത്തിയതായിരുന്നു അയല്‍ക്കാര്‍. സമീപവീട്ടിലെ പെണ്‍കുട്ടി ഉച്ചയോടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു. പത്രമെല്ലാം അതുപോലെ വഴിയില്‍കിടക്കുന്നു. ഇതോടെയാണ് വീടിന്റെ പിറകുവശത്തേക്ക് പോയി നോക്കിയത്. വാതില്‍ തള്ളിനോക്കിയപ്പോള്‍ തുറന്നു. എന്നാല്‍ വീടിനകത്ത് കയറിയ അയല്‍ക്കാര്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു.
ഭാസ്‌കരന്‍ നായരും തങ്കമ്മയും അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. വാര്‍ത്ത നാട്ടിലാകെ പരന്നു. ഓടിയെത്തിയവരെല്ലാം ജനലില്‍കൂടി ഒരുനോട്ടം മാത്രമേ നോക്കിയുള്ളൂ. അത്രഭീതിജനകമായിരുന്നു ആ കാഴ്ച.
Content Highlights: kottayam pazhayidam twin murder case and accused arun sasi detailed story