പത്ത് ജീവൻ കവർന്ന കുഞ്ഞു വീഡിയോ; കൊഹിസ്താനിലെ ദുരഭിമാനക്കൊലയുടെ ഉള്ളറകളിലേയ്ക്ക്

വര്‍ഷം 2012, കല്യാണ ആഘോഷത്തില്‍ പങ്കെടുക്കാനായി ഒരു വീട്ടില്‍ ഒത്തുചേര്‍ന്നതായിരുന്നു കുറച്ചുപേര്‍. കൂട്ടത്തിലെ അഞ്ചു സ്ത്രീകള്‍ ഒരു മുറിയില്‍ തറയിലിരുന്ന് കൈകൊട്ടി ഏതോ നാടന്‍ പാട്ടുപാടുകയാണ്. ഒരു യുവാവ് താളത്തില്‍ ചുവടുവയ്ക്കുന്നു. മറ്റൊരാള്‍ ഫോണില്‍ അതിന്റെ വീഡിയോ എടുക്കുന്നു. നൃത്തവും പാട്ടുമൊക്കെ കല്യാണച്ചടങ്ങില്‍ സ്വാഭാവികമാണ്. എന്നാല്‍ ഫോണില്‍ പകര്‍ത്തിയ ഈ ചെറിയ വീഡിയോ ക്ലിപ്പ് പിന്നീട് വഴിവെച്ചത് അഞ്ചു പെണ്‍കുട്ടികളുടേതടക്കം ഒരു കൂട്ടം മനുഷ്യരുടെ മരണത്തിലാണ്. 2012 കൊഹിസ്താന്‍ വീഡിയോ കേസ് എന്നറിയപ്പെടുന്ന പാകിസ്താനെ നടുക്കിയ അതിഭീകരമായ സംഭവം. എന്തായിരുന്നു ഇവര്‍ ചെയ്ത തെറ്റ്? പാടുന്നതും നൃത്തം ചെയ്യുന്നതും അത്രയും മോശമായ സംഗതിയാണോ? എങ്ങിനെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
മനോഹരമായ കൊഹിസ്താനും കുപ്രസിദ്ധമായ ആചാരങ്ങളും
Content Highlights: 2012 Kohistan video case, honor killing death in Pakistan, afzal kohistani fight for justice,Murder