കംപ്യൂട്ടർ ജീനിയസ്, 16-ാംവയസ്സിൽ നാസയും പെന്റഗണും ഹാക്ക് ചെയ്തു; 25-ൽ ആത്മഹത്യ | Sins & Sorrow

Jonathan James
Jonathan James

ഒരിക്കല്‍ ചെയ്തുപോകുന്ന ചില കുറ്റകൃത്യങ്ങള്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ വേട്ടയാടും.ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ആ ഓര്‍മകള്‍ വല്ലാതെ മുറിപ്പെടുത്തും. ചിലപ്പോള്‍ മാനസികമായി തകർത്തു കളയും. അതിന് ഉദാഹരണമാണ് ജോനാഥന്‍ ജോസഫ് ജെയിംസ് എന്ന അമേരിക്കക്കാരന്റെ ജീവിതം. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ലാംഗ്വേജുകളില്‍ അസാധാരണമായ പ്രാഗത്ഭ്യമുണ്ടായിരുന്ന ജോനാഥന്‍ തന്റെ പ്രതിഭ ചില തെറ്റായ പ്രവൃത്തികള്‍ക്ക് വിനിയോഗിച്ചു. അത് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന പ്രശ്നമായി. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചെങ്കിലും സമാനമായ മറ്റൊരു കുറ്റകൃത്യത്തില്‍ മുന്‍കാല ചരിത്രം അയാളെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കുന്നു, ഒടുവിലത് കലാശിക്കുന്നത് ഇരുപത്തിയഞ്ചാം
വയസ്സിലുള്ള അയാളുടെ മരണത്തിലാണ്.

റോബര്‍ട്ട് ജയിംസ്- ജോന്‍ ജുറിസ്റ്റ ദമ്പതികളുടെ മകനായി ഫ്‌ളോറിഡയില്‍ 1983 ഡിസംബര്‍ 12-നാണ് ലാണ് ജോനാഥന്‍ ജോസഫ് ജെയിംസ് ജനിക്കുന്നത്. ജോനാഥന്‍ ജെയിംസ് ജനിച്ച് ഏതാനും നാളുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ ഫ്‌ളോറിഡയിലെ പൈന്‍ക്രെസ്റ്റില്‍ ഒരു ചെറിയ വീട് സ്വന്തമാക്കി അവിടേക്ക് താമസം മാറി. പിതാവ് റോബര്‍ട്ട് ജയിംസ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു. മാതാവ് ജോന്‍ ജുറിസ്റ്റ  വീട്ടമ്മയും. പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട ജോലിയായതു കൊണ്ടു തന്നെ റോബര്‍ട്ട് ജയിംസിന് വീട്ടില്‍ കമ്പ്യൂട്ടറുണ്ടായിരുന്നു. 1980-കളില്‍ അമേരിക്കയില്‍  ചുരുക്കം വീടുകളില്‍ മാത്രമേ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നുള്ളൂ.

Content Highlights: Jonathan Joseph James a teenage hacker story, NASA, bell south communication, life and death

Continue reading