കുടുംബവഴക്ക്: ഉറങ്ങിക്കിടന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ ഓടുപൊളിച്ച് അകത്തുകയറിയ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അണ്ടത്തോട് ചെറായി കെട്ടുങ്ങല്‍ പാലത്തിന് സമീപം ചീനിക്കല്‍ യൂസഫിന്റെ ഭാര്യ സുലൈഖ (49) ആണ് മരിച്ചത്. ഭര്‍ത്താവ് പാലക്കാട് ചീനിക്കര യൂസഫിനെ (52) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കൊലപാതകം. കുടുംബവഴക്കിനെത്തുടര്‍ന്നാണെന്നാണ് സൂചന.
പാലക്കാട് സ്വദേശിയായ യൂസഫ് മരമില്ലിലാണ് പണിയെടുക്കുന്നത്. പെരുമ്പടപ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഏഴുവര്‍ഷം മുമ്പാണ് ചെറായിയില്‍ വീടും സ്ഥലവും വാങ്ങി താമസിക്കാന്‍ തുടങ്ങിയത്. മരിച്ച സുലൈഖയും മാതാവ് ഖദീജയുമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. സുലൈഖയെ കൊലപ്പെടുത്തുമെന്ന് നേരത്തെ യൂസഫിന്റെ ഭീഷണിയുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: യൂസഫും സുലൈഖയും തമ്മില്‍ വഴക്കുണ്ടായിരുന്നു. യൂസഫിന്റെ പണം ഉപയോഗിച്ച് സുലൈഖയുടെ പേരിലാണ് വീടും സ്ഥലവും വാങ്ങിയിരുന്നത്. വഴക്കായതോടെ യൂസഫിനോട് വീട്ടിലേക്ക് കയറരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഭാര്യയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.
മക്കള്‍: മന്‍സൂര്‍, മിര്‍ഷാദ്, മിന്നത്ത്. മരുമക്കള്‍: റുബീന, ഖദീജ, ഫൈസല്‍.
content highlights; husbent arrested for killing her wife
Content Highlights: