ലഹരിപ്പാർട്ടി, രക്തച്ചൊരിച്ചിൽ; ഹെറോയിൻ കടത്ത്, ആഡംബര ജീവിതം; ഡൽഹിയെ വിറപ്പിച്ച ലേഡി ഡോൺ

2018 ജൂണിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു പ്രാർഥനാകേന്ദ്രത്തിൽ രണ്ട് ഗുണ്ടാസംഘങ്ങളുടെ യോഗം നടന്നു. അബ്ദുൾ നസീറും ചെനു പെഹൽവാനുമായിരുന്നു യോഗത്തിനെത്തിയ കുപ്രസിദ്ധ ഗുണ്ടാനേതാക്കൾ. ദശാബ്ദങ്ങൾ നീണ്ട ശത്രുത അവസാനിപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാനുമായിരുന്നു യോഗം. ഒടുവിൽ, സംസാരിച്ച് തങ്ങളുടെ പ്രവർത്തന മേഖല വിഭജിക്കാൻ തീരുമാനിച്ച് ഇരുസംഘങ്ങളും സമവായത്തിലെത്തി. ഇതോടെ, രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനും രക്തച്ചൊരിച്ചിലും താത്ക്കാലിക ശമനമുണ്ടായി. എന്നാൽ, ഒരു അപ്രതീക്ഷിത വെല്ലുവിളി ഇവരെ കാത്തുനിൽപ്പുണ്ടായിരുന്നു.
ഹാഷിം ബാബ എന്ന് അറിയപ്പെടുന്ന ആഷിം അഹമ്മദ്. ശത്രുത പറഞ്ഞ് തീർത്തതിൽ കടുത്ത അമർഷമുണ്ടായിരുന്ന ഹാഷിം നസീറുമായി തെറ്റിപ്പിരിഞ്ഞ് പുതിയൊരു സംഘത്തിന് നേതൃത്വം നൽകി. അധികം വൈകാതെ ഹാഷിം കിഴക്കൻ ഡൽഹിയിലെ വാതുവെപ്പിന്റേയും ലഹരിക്കടത്തിന്റേയും അനിഷേധ്യ രാജാവായി സ്വയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയതോടെ വീണ്ടും സമാധാനത്തിന് വിള്ളൽവീണു. തെരുവുകളിൽ രക്തം പടർന്നു. 2020 നവംബർ 12-ന് ബാബയെ പോലീസ് പൂട്ടുന്നതുവരെ കിഴക്കൻ ഡൽഹിയിൽ കൊലപാതകങ്ങൾ തുടർന്നു. അഞ്ച് വർഷം മുമ്പ് പിടിവീണെങ്കിലും ബാബയുടെ നേതൃത്വത്തിലുള്ള ലഹരിക്കടത്തിന് യാതൊരു അറുതിയുമുണ്ടായില്ല. അഴിക്കുള്ളിലിരുന്നുകൊണ്ട് തന്നെ ബാബ കാര്യങ്ങൾ ആസൂത്രണം ചെയ്തു. ഗ്രൗണ്ട് ലെവലിൽ കാര്യങ്ങൾ പ്രാവർത്തികമാക്കിയതാകട്ടെ... ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനും.
Content Highlights: Delhis Soya Khan: Underworld Queen pin Arrested