കാമുകിയെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ശൂരനാട്(കൊല്ലം) : കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പോരുവഴി ഇടയ്ക്കാട് രവീന്ദ്രഭവനത്തില്‍ അതുല്‍രാജിനാണ് പരിക്കേറ്റത്. സംഭവമായി ബന്ധപ്പെട്ട് ഇടയ്ക്കാട് കൊച്ചുതുണ്ടില്‍ തെക്കതില്‍ വൈശാഖ് (24) ആണ് അറസ്റ്റിലായത്. വൈശാഖിന്റെ മുന്‍ കാമുകി അതുല്‍രാജിന്റെ കാമുകിയായതാണ് തര്‍ക്കത്തിനു കാരണം. 

വെള്ളിയാഴ്ച അതുല്‍രാജിനോട് ഇടയ്ക്കാട് മാര്‍ക്കറ്റ് ജങ്ഷനില്‍ എത്താന്‍ പറഞ്ഞ പ്രതി ആയുധമുപയോഗിച്ച് വെട്ടുകയായിരുന്നു. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ അതുല്‍രാജിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയില്‍നിന്ന് ആയുധം കണ്ടെത്തി. 

ഇയാള്‍ നിരവധി കേസുകളിലെ പ്രതിയും കഞ്ചാവിന് അടിമയുമാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ശൂരനാട് സി.ഐ. എ.ഫിറോസ്, എസ്.ഐ. ശ്രീജിത്ത് പി., എ.എസ്.ഐ.മാരായ മധുസൂദനന്‍, റഷീദ്, ഹരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: conflict over lover, youth attacked in sooranadu kollam 

Content Highlights: