പരീക്ഷാഫലം പ്രസിദ്ധീകരിക്കണം, അല്ലെങ്കില്‍ ബോംബ് വെച്ച് തകര്‍ക്കും; മുംബൈ സര്‍വകലാശാലയ്ക്ക് ഭീഷണി

File Photo | Mathrubhumi
File Photo | Mathrubhumi

മുംബൈ: പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സര്‍വകലാശാലയ്ക്ക് ഇ-മെയിലില്‍ ഭീഷണി. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ സര്‍വകലാശാല കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ സന്ദേശങ്ങളിലുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സര്‍വകലാശാല അധികൃതര്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

ബി.എ, ബി.എസ്.സി, ബി.കോം പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരവധി ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചതെന്ന് സര്‍വകലാശാല പരീക്ഷാവിഭാഗം ഡയറക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഭീഷണി സന്ദേശങ്ങളയച്ച ഇ-മെയില്‍ വിലാസങ്ങളുടെ ഐ.പി. അഡ്രസുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍തന്നെ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. 

കോവിഡ് കാരണം ഏറെവൈകിയാണ് സര്‍വകലാശാല പരീക്ഷകള്‍ നടത്തിയത്. ഇതോടെ ഫലം പ്രസിദ്ധീകരിക്കുന്നതിലും കാലതാമസമുണ്ടായി. ബി.കോം, ബി.എസ്.സി. അവസാന സെമസ്റ്റര്‍ പരീക്ഷാഫലങ്ങള്‍ ജൂലായില്‍ പ്രസിദ്ധീകരിച്ചിരുന്നു. 

Content Highlights: bomb threat emails received in mumbai university

Content Highlights: