കൊല്ലത്ത് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പോയ ബംഗാളി യുവാവ് പിടിയില്‍

ചാത്തന്നൂർ(കൊല്ലം): അവിവാഹിതയായ യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽപോയ ബംഗാളി യുവാവിനെ പാരിപ്പള്ളി പോലീസ് പിടികൂടി. പശ്ചിമബംഗാൾ ജാൽപായ്ഗുഡി സ്വദേശിയായ ഉത്തംദാസ് (31) ആണ് കോട്ടയത്തുനിന്ന് പിടിയിലായത്.
കരാർ തൊഴിലാളിയായ ഇയാൾ കെട്ടിടനിർമാണ കമ്പനിയിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി നിരവധിതവണ നാവായിക്കുളത്തും ശ്രീകാര്യത്തുംവെച്ച് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ചാത്തന്നൂർ എ.സി.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ. രൂപേഷ് രാജ്, പ്രൊബേഷണറി എസ്.ഐ. മിനുമോൾ, ഗ്രേഡ് എസ്.ഐ. ദിലീപ്, എ.എസ്.ഐ. രമേശ്, എസ്.സി.പി.ഒ. ജയിൻ, അജു ഫെർണാണ്ടസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights:bengali youth arrested in kollam for raping woman
Content Highlights: