തേപ്പുപണിക്ക് പോകുന്ന 'ബംഗാളി' ബംഗ്ലാദേശുകാരനായ തീവ്രവാദി, വെൺമണിയിലെ ഇരട്ടക്കൊല; ക്രൂരതയുടെ പര്യായം

2024 ഡിസംബര്‍ 18-ന് പുലര്‍ച്ചെയോടെ കാസര്‍കോട് പടന്നക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് ഒരു 'ബംഗാളി'യെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസവും തേപ്പുപണിക്ക് പോകുന്ന 'ബംഗാളി'യെ പോലീസ് എന്തിനു കൊണ്ടുപോയെന്നായി ഏവരുടെയും സംശയം. പിന്നാലെ അറസ്റ്റ് ചെയ്ത തേപ്പുപണിക്കാരന്റെ യഥാര്‍ഥചിത്രം പോലീസ് വ്യക്തമാക്കിയപ്പോള്‍ അതു ഞെട്ടലായി മാറി.
തീവ്രവാദസംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷാബ് ഷെയ്ക്കി(32)നെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 18-ന് അസം പോലീസും ഹൊസ്ദുര്‍ഗ് പോലീസും ചേര്‍ന്ന് പിടികൂടിയത്. അസം പോലീസ് യു.എ.പി.എ. ചുമത്തിയ കൊടുംക്രിമിനലാണ് പടന്നക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നതെന്ന് അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘം കാസര്‍കോട്ട് എത്തിയപ്പോഴാണ് കേരള പോലീസ് പോലും അറിഞ്ഞത്.
Content Highlights: bangladesh citizen linked to terrorist organization arrested from kasargod and venmony murder case