മലപ്പുറത്ത് പതിനാറുകാരനെ പീഡിപ്പിച്ചത് 16 പേര്‍; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

കോട്ടയ്ക്കല്‍: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍കൂടി വളാഞ്ചേരിയില്‍ പിടിയില്‍. ആതവനാട് മാട്ടുമ്മല്‍ സ്വദേശികളായ മറ്റത്ത് കുഞ്ഞിമുഹമ്മദ് എന്ന മാനുപ്പ(40), പാലേരിക്കുണ്ടില്‍ അലി എന്ന ഈന്തപ്പഴം അലി(36), പരിധി അണ്ണത്തുവീട് മുഹമ്മദലി എന്ന ബാവ(46) എന്നിവരെയാണ് വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. മനോഹരന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.

കാടാമ്പുഴ, കല്‍പ്പകഞ്ചേരി, വളാഞ്ചേരി എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത കേസില്‍ പതിനാറ്് പ്രതികളാണുള്ളത്. ഇതില്‍ കാടാമ്പുഴയില്‍ നാല് പ്രതികളെയും കല്‍പ്പകഞ്ചേരിയില്‍ മൂന്ന് പ്രതികളെയും വെള്ളിയാഴ്ച പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.

Content Highlights: 16 year old boy raped in kottakkal malappuram, three more accused arrested 

Content Highlights: