സ്റ്റേഷനില്‍ വനിതാ ഇന്‍സ്‌പെക്ടറെ കൈയേറ്റം ചെയ്തത് നടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യ; കേസില്‍ ജാമ്യം

പ്രതീകാത്മക ചിത്രം/മാതൃഭൂമി
പ്രതീകാത്മക ചിത്രം/മാതൃഭൂമി

ആലപ്പുഴ: പോലീസ് സ്റ്റേഷനില്‍ വനിതാ ഇന്‍സ്‌പെക്ടറെ കൈയേറ്റംചെയ്ത കേസില്‍ യുവതിക്കു ജാമ്യം. ചേര്‍ത്തല ആരീപ്പറമ്പത്ത് സന്നിധാനം വീട്ടില്‍ ലക്ഷ്മിക്കാണു കോടതി ജാമ്യം അനുവദിച്ചത്.

ചലച്ചിത്രനടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യയാണു ലക്ഷ്മി. ഇവര്‍ കക്ഷിയായ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് തിങ്കളാഴ്ച വനിതാ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. സംസാരിക്കുന്നതിനിടെ പ്രകോപിതയായി ഉദ്യോഗസ്ഥരെയും എതിര്‍കക്ഷികളെയും കൈയേറ്റംചെയ്തതിനും സ്റ്റേഷനിലെ കണ്ണാടി നശിപ്പിച്ചതിനുമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ എതിര്‍കക്ഷിയെ അടിക്കാന്‍ തുനിഞ്ഞ യുവതി ഇതിനുപിന്നാലെയാണ് വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം ചെയ്തത്. 


 

Content Highlights: woman police officer attacked by actor's wife in alappuzha